പാറക്കടവ്: (nadapuramnews.com) ജനകീയ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത് കാട്ടി സഹകാരി സംഗമം . ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ 65-ാം വാർഷികാഘോഷത്തിന്റെ ഭാഗമായായിരുന്നു ജനറൽ ബോഡി യോഗവും സഹകാരി സംഗമവും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. വി.കെ.ഭാസ്കരൻ, എൻ.കെ.കുഞ്ഞിക്കേളു, എം.കുഞ്ഞിരാമൻ, കെ.ഷാനിഷ്കുമാർ, കെ.പി. മോഹൻദാസ്, വി.കെ.ബിജു, വി.കെ. ശ്രീധരൻ, കെ.സൗമ്യ, കെ.സ്മിത, പി.ബിനു, കെ.പി.രാജീവൻ, എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
#Co-operative #meeting #Chekyad #Service #CooperativeBank #held #co-operativemeeting #show #strength #co-operation