വടകര: (nadapuramnews.in) സ്തനാര്‍ബുദ ബോധവല്‍ക്കരണമാസാചരണത്തിന്റെ ഭാഗമായി പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഒക്ടോബര്‍ 16 മുതല്‍ 31 വരെ ബ്രെസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്‍സള്‍ട്ടേഷന് 50 ശതമാനവും വിവിധ പരിശോധനകള്‍ക്ക് 20 ശതമാനവും ഇളവ് അനുവദിക്കും.

രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വൈകുന്നേരം മൂന്നു മുതല്‍ നാലു മണിവരെയാണ് പരിശോധന സമയം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 30 വയസിനും 70 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
ബ്രെസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പിന്റെ ഭാഗമായി പിങ്ക് പാര്‍കോ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സ് സീനിയര്‍ഗൈനക്കോളജിസ്റ്റ് ഡോ. സജ്‌ന ദില്‍ഷാാദ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ.കല്‍പന ജി ക്ലാസ്സെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷനും: 0496 351 9999, 0496 251 9999.
#BreastCancer #PARCO #BreastScreeningCamp