വളയം: (nadapuramnews.com) നവംബർ 19 ഞായറാഴ്ച മുതൽ 25 ന് ശനിയാഴ്ച വരെ ഒരാഴ്ച നീളുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വളയം വളയം കെയർ ആൻഡ് ക്യൂറിൽ ആരംഭിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾക്ക് മുപ്പത് ശതമാനം ഡിസ്‌കൗണ്ടും ഉണ്ട്. നാളെ തിങ്കളാഴ്ച വൈകിട്ട് 5 മുതൽ 6 വരെ ജനറൽസർജൻ ഡോ. വിശാൽ വി. അനിൽ MBBS ന്റെ സേവനം ലഭ്യമാണ്.
വെരിക്കോസ് വെയ്ൻ, അപ്പൻഡിസൈറ്റിസ്, ഹെർണിയ, ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. 50 പേരെയാണ് പരിശോധിക്കുക.
നവംബർ 21 ചൊവ്വാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് ശിശു രോഗ വിദഗ്ധ ഡോ. തേജസ്വിനി എ യുടെ സേവനവും നവംബർ 22 ബുധൻ വൈകിട്ട് അഞ്ചു മുതൽ ആറു വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് അസ്ഥിരോഗ വിദക്തൻ ഡോ. ഫവാസ് മുഹമ്മദ് മനുവിന്റെ സേവനവും സൗജന്യമായിരിക്കും.
നവംബർ 23 വ്യാഴം രാവിലെ പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് പ്രമേഹ രോഗ വിദക്തൻ ഡോ. ഇർഷാദിന്റെ സേവനവും 25 ശനിയാഴ്ച രാവിലെ പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് എൻ ടി വിഭാഗം വിദഗ്ധ ഡോ. സ്നേഹയുടെ സേവനവും ലഭ്യമാവുന്നതാണ്.
നവംബർ 19 ഞായറാഴ്ച ഒൻപത് മുതൽ പത്ത് വരെ ആദ്യം ബുക്ക് ചെയ്യുന്ന 15 പേർക്ക് യൂറോളജി വിദക്തൻ ഡോ. വിജയ്‍യുടെയും 20 തിങ്കളാഴ്ച അഞ്ചു മുതൽ ആറു വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് ജനറൽ സർജറി വിദക്തൻ ഡോ. വിശാൽ വി അനിലിന്റെ സേവനവും 25 ശനി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് ജനറൽ മെഡിസിൻ വിദക്തൻ ഡോ. അമർജിത്തിന്റെ സേവനവും ലഭ്യമാണ്.
സൗജന്യ ഡോക്ടർ പരിശോധന, പ്രൊസീജിയറുകൾക്ക് 50% ഇളവ്, ലാബ് ടെസ്റ്റുകൾക്ക് 20% ഇളവ് എന്നിവയും ലഭ്യമാണ്. അസ്ഥി ബലക്ഷയ പരിശോധനയായ BMD പരിശോധനയും സൗജന്യമായി ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 04962081586, 8592931006
#General #Surgeon #tomorrow #free #medicalcamp #started #Valayam #CareandCure