ഇരിങ്ങണ്ണൂർ: (nadapuramnews.com) ഇരിങ്ങണ്ണൂർ ടൗണിനടുത്ത് എടച്ചേരി പഞ്ചായത്ത് റോഡ് പരിസരത്ത് ഇന്നലെ രാത്രി പുലിയെ കണ്ടതായി അഭ്യൂഹം പരന്നു. പഞ്ചായത്ത് റോഡിന് കിഴക്ക് ഭാഗത്തെ രണ്ട് വിട്ടുകാരാണ് രാത്രി 9.30 മണിയോടെ പുലിയെ കണ്ടത്. എന്നാൽ നാട്ടുകാർ പരിസരത്തെ ഇടവഴികളും കുറ്റിക്കാടുകളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
സംഭവത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്. കഴിഞ്ഞയാഴ്ച പെരിങ്ങത്തൂർ അണിയാറത്ത് ജനവാസമേഖലയിലെ കിണറിൽ പുലിയെ കാണുകയും മയക്ക് വെടി വെച്ച് പുറത്തെടുക്കുകയുമായിരുന്നു. 5 കിലോമീറ്റർ ദൂരം മാത്രമേ അണിയാറവുമായി ഈ പ്രദേശത്തിനുള്ളൂ. പഞ്ചായത്തധികൃതർ ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചതായി വാർഡ് മെമ്പർ കെ.പി സലീന പറഞ്ഞു
#Locals #fear #Rumor #tiger #spotted #Iringannur