അരൂർ: (nadapuramnews.com) വനിതാ കൂട്ടായ്മയുടെ കൃഷിയിടത്തിൽ മരച്ചീനി മോഷണം പോയതായി പരാതി. പത്താം വാർഡിൽ കുന്നോത്ത് പറമ്പിൽ ചൈതന്യ സംഘം കൃഷി ചെയ്ത മരച്ചീനിയാണ് മോഷണം പോയിരിക്കുന്നത്.
കുറേ കടത്തി കൊണ്ടുപോവുകയും കുറച്ച് പിഴുതെടുത്ത് ഉപേക്ഷിച്ചനിലയിലുമാണ് ഉള്ളത്. സംഭവത്തിൽ വാർഡ് അംഗം എം എം ഗീത, കർഷക സംഘം മേഖലാ ട്രഷറർ വി കെ പ്രമോദ് എന്നിവർ പ്രതിഷേധിച്ചു
#Complaint #theft #tapioca #belonging #women'sassociation