വാണിമേൽ: (nadapuramnews.com) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ നാല് ഗ്രാമപഞ്ചയാത്ത് വാർഡുകളിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന്നാവശ്യമായ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിന് വാണിമേൽ ഗ്രാമ പഞ്ചായത്തിലെ14-ാം വാർഡിൽ നിന്ന് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചു.
ജില്ലാ യു ഡി എഫ് ചെയർമാൻ ബാലനാരായണൻ ,കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പര്യടനം ആരംഭിച്ചത്. വാണിമേൽ ലീഗ് ഹൗസിൽ ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ യു ഡി എഫ് ചെയർമാൻ,കെ ബാല നാരായണൻ,കൺവീനർ
അഹമ്മദ് പുന്നക്കൽ, മജീദ് എം കെ ,ഹബീബ് പി കെ ,കെ.വി.കുഞ്ഞമ്മദ്, നസീർ വളയം, മായൻകുട്ടി എൻ കെ ,എൻ പി അഹമ്മദ്, മജീദ് എൻ പി, കുഞ്ഞബ്ദുല്ല മുല്ലേരിക്കണ്ടി, മൊയ്തുഹാജി കെ പി, മാതു , സുലൈമാൻ,സ്ഥാനാർത്ഥി അനസ് നാങ്ങാണ്ടി എന്നിവർ സംസാരിച്ചു.
#by-election #tour #district #UDF #leaders #started #Vanimel