വാണിമേൽ: (nadapuramnews.com) വാണിമേൽ ഗ്രാമ പഞ്ചായത്തിൽ നിലവിൽ ഉദ്യോഗസ്ഥരുടെ ഒഴിവുകാരണം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് വകുപ്പ് ജില്ലാ ജോയിൻ്റ് ഡയരക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി.
രണ്ട് യു.ഡി.ക്ലർക്ക്, രണ്ട് ക്ലാർക്ക്മാർ, ഓഫീസ്സ് അസിസ്റ്റൻ്റ്, ഓവർസിയർ തുടങ്ങിയവരുടെ ഒഴിവുകൾ ഓഫീസിൻ്റെ പ്രവർത്തനം താളം തെറ്റിക്കുകയും, പൊതുജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ പരിഹരിക്കുന്നതിന്ന് അടിയന്തിര പരിഹാരം ഉണ്ടാക്കാൻ വേണ്ടിയാണ് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ കണ്ടത്.
വൈ. പ്രസി.സെൽമ രാജു, സ്ഥിരം സമിതി ചെയർമാന്മാരായ മുഫീദ ടി.കെ, ചന്ദ്രബാബു എ, മെമ്പർമാരായ എം.കെ.മജീദ്, വി.കെ.മൂസ്സ മാസ്റ്റർ, റസാക് പറമ്പത്ത്, ശാരദ, ജാൻസി, മിനി കെ.പി, അനസ് നങ്ങാണ്ടി തുടങ്ങിയവരാണ് ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തിയത്.
#petition #filed #resolve #lack #officials #VanimelGramPanchayath