പാറക്കടവ്: (nadapuramnews.com) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറക്കടവ് യൂണിറ്റ് കമ്മിറ്റി നിർമിച്ച പെരിക്കിലാട്ട് അബ്‌ദുറഹ്മാൻഹാജി സ്മാരക വ്യാപാര ഭവൻ പ്രവർത്തനമാരംഭിച്ചു. വ്യാപാര ഭവൻ സംസ്ഥാന സെക്രട്ടറി പി. കെ ബാപ്പുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബി പി മൂസ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി ലത്തീഫ് പെട്ടീന്റെവിട സ്വാഗതം പറഞ്ഞു.ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്ത്, വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ, ജില്ലാ വൈസ് പ്രസിഡണ്ട് ഏരത്ത് ഇഖ്ബാൽ, ജില്ലാ സെക്രട്ടറി തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, മണ്ഡലം പ്രസിഡണ്ട് കണേക്കൽ അബ്ബാസ്, മണ്ഡലം സെക്രട്ടറി കെ. കെ അബൂബക്കർ ഹാജി,
മുൻ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ, സി.എച്ച് ഹമീദ് മാസ്റ്റർ, മോഹനൻ പാറക്കടവ്, വി. കെ ഭാസ്കരൻ,വി.പി മഹമൂദ് ഹാജി, എം പി അബ്‌ദുല്ല ഹാജി,നാസർ ഷാന, ഇസ്മായിൽ കൃപ മെഡിക്കൽസ്, അഫ്സൽ റാസ്കോ,എം ഉസ്മാൻ, യു കെ അമ്മദ് ഹാജി, വളപ്പിൽ മുഹമ്മദ് ഹാജി, മാർക്കോത്ത് നിസാർ, സയീദ് കോറോത്ത്, ഒ പ്രേമൻ, ജലീൽ കെ. വി, രജീഷ് ഹായ് മിസ്സ് എന്നിവർ സംസാരിച്ചു.
#Perikkilat #Abdurahmanhaji #Memorial #Trade #Building #started #operations #Parakkadavu