നാദാപുരം: (nadapuramnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് 12-ാo വാർഡ് നരിക്കാട്ടേരിയിൽ പുത്തൻ പീടികയിൽ- കുറ്റിയിൽ മുക്ക് റോഡിന്റെ നവീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ അധ്യക്ഷനായി.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.25 ലക്ഷം രൂപ ചെലവിലാണ് റോഡ് റീടാറിംഗ് നടത്തുന്നത്. പരിപാടിയിൽ പി. ഇബ്രാഹിം, കെ.ജമാൽ മാസ്റ്റർ, എം.പി. കുഞ്ഞമ്മത് ,കെ.മുഹമ്മദ് മാസ്റ്റർ, കെ.ടി.കെ. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
#Puthan #Peedikayil #KuttiyilMuk #road #renovation #work #inaugurated