പാറക്കടവ് : (nadapuramnews.com) ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ അഞ്ചാം വാർഷികാഘോഷം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡയാലിസി സെന്റർ പ്രസിഡണ്ട് എം പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എം പി മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു.ഈ വർഷത്തെ റമദാൻ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം പാറക്കടവ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് യു കെ അഹമ്മദ് ഹാജി സാദിക്കലി തങ്ങൾക്ക് 1,20,000 രൂപ കൈമാറി നിർവഹിച്ചു.
നൈൽ ആൻഡ് നെയിൽ ഒമാൻ ഗ്രൂപ്പിനുവേണ്ടി ഒരാരോത്ത് അബൂബക്കർ, കുഞ്ഞമ്മദ് എന്നിവരും ജിദ്ദ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഹമീദ് ചെന്നാട്ട്, സി ടി ഹാരിസ് മാസ്റ്റർ, ഷംസി എന്നിവരും നോച്ചോളി ടി കെ ഹമീദും തുക എൽപ്പിച്ചു.
കഴിഞ്ഞ വർഷത്തെ റമദാൻ ഫണ്ട് സമാഹരണത്തിൽ മികവ് പുലർത്തിയ പഞ്ചായത്ത്, വാർഡ്, ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഡയാലിസിസ് സെന്റർ ട്രഷറർ അഹമ്മദ് പുന്നക്കൽ പദ്ധതി വിശദീകരിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, സെക്രട്ടറി പാറക്കൽ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ, വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, ജന. സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ,പ്രൊഫ. പി മമ്മു, നസീമ കൊട്ടാരം, മുസ്തഫ മുട്ടുങ്ങൽ, ടി കെ ഖാലിദ് മാസ്റ്റർ, എം പി സൂപ്പി, പി ബി കുഞ്ഞമ്മദ് ഹാജി, അഹമ്മദ് കുറുവയിൽ, സി എച്ച് ഹമീദ് മാസ്റ്റർ, ബി പി മൂസ, ടി പി അലി,വി വി മുഹമ്മദലി, മോഹനൻ പാറക്കടവ്, ടി ടി കെ അമ്മദ് ഹാജി, നസീർ വളയം, മണ്ടോടി ബഷീർ, വലിയണ്ടി അബ്ദുള്ള, എം കെ അഷ്‌റഫ്, എം പി ഷാജഹാൻ, ഹാരിസ് കൊത്തികുടി, തൊടുവയിൽ മഹമൂദ്, റാഷിഖ് ചങ്ങരം കുളം, സി കെ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
#Parakkadav #ShihabThangal #DialysisCenter's #5th #anniversary #celebration #begins