വളയം : (nadapuramnews.com) വരുന്ന ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് വളയം പോലീസിന്റെ ആഭിമുഖ്യത്തിൽ വളയം ഹയർ സെക്കന്ററി സ്കൂളിൽ സർവ്വ കക്ഷി യോഗം നടന്നു.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളോ കൊടിത്തോരണങ്ങളും മറ്റും സ്ഥാപിക്കാനോ പാടില്ല എന്നും ക്രമസമാധാനം നിലനിർത്തുന്നതിനായി പോലീസെടുക്കുന്ന എല്ലാ നിയമ നടപടികൾക്കും യോഗം പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
യോഗത്തിൽ വളയം സി ഐ അജേഷ് കെ.എസ്, സബ് ഇൻസ്‌പെക്ടർ ഹരിദാസൻ എം.കെ, സ്പെഷ്യൽ സിപിഒ അനീവൻ സിപിഒ ബിജേഷ് വിവിധരാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
#AllParty #Meeting #Campaign #boards #not #placed #public #places