നാദാപുരം: (nadapuramnews.com) മികച്ച പ്രവർത്തനത്തിനുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ എൻ എ ബി എച്ച് അംഗീകാരം തൂണേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ചു.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്ന് എൻ എ ബി എച്ച് അ ക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റും നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു ഐഎഎസ് നിന്ന് ഉപഹാരവും തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധ സത്യൻ, മെഡിക്കൽ ഓഫീസർ എൻ കെ സൗമ്യവതി എന്നിവർ ഏറ്റുവാങ്ങി.
തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സ്ഥിരം സമിതി അംഗങ്ങളായ രജില കിഴക്കുംകരമൽ, റഷീദ് കാഞ്ഞിരക്കണ്ടി എന്നിവർ സംബന്ധിച്ചു.
കേരളത്തിലെ ഹെൽത്ത് ആൻഡ് വെൽനസ് സ്ഥാപനങ്ങളെ എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, യോഗ പരിശീലനം,
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണം, മരുന്ന് സംഭരണവും വിതരണവും, ശുചിത്വ പരിപാലനം, ഭിന്നശേഷി സൗഹൃദം, പാലിയേറ്റീവ് പരിചരണം, രജിസ്റ്ററുകളുടെ കൃത്യത ഇവയെല്ലാം പരിഗണിച്ചാണ് കേന്ദ്ര വിദഗ്ധ സംഘം തൂണേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്ക്എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അനുവദിച്ചത്.
ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോക്ടർ കെ എസ് പ്രിയ, ഹോമിയോപ്പതി ഡയറക്ടർ ഡോക്ടർ എം എൻ വിജയാംബിക, ഡോക്ടർ ഷീല എസ്, ഡോക്ടർ ആർ ജയനാരായണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
#National #recognition #for #Thuneri #HomeoDispensary