Apr 7, 2024 03:59 PM

വാണിമേൽ: (nadapuramnews.in)  ഗൃഹപ്രവേശനത്തോടനുബന്ധിച്ച് വാടകക്കെടുത്ത പന്തൽ ഉൾപ്പെടെയുള്ള വാടകസാധനങ്ങൾക്ക് പണം നൽകണമെന്ന നാദാപുരം മുൻസിഫ് കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ കോടതി ചെലവ് സഹിതം തള്ളി.

വടകര സബ് ജഡ്ജ് ആണ് അപ്പീൽ ഹരജി തള്ളി വിധി പ്രസ്താവിച്ചത്. തൊട്ടിൽപാലം മൊയിലോത്തറയിലെ വട്ടക്കൈത വീട്ടിൽ പി.കെ സാബു എന്നയാളുടെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് വാണിമേൽ ഭൂമിവാതുക്കലെ തയ്യുള്ളതിൽ അശ്റഫിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രൻ്റ്സ് ലൈറ്റ് ആൻ്റ് സൗണ്ട്സിൽ നിന്നും പന്തൽ ഉൾപ്പെടെയുള്ള സാധനങ്ങൾ വാടകക്കെടുത്തിരുന്നു.

എന്നാൽ പിന്നീട് വാടക നൽകാൻ സാബു കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് അശ്റഫ് നാദാപുരം മുൻസിഫ് കോടതിയിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ വിശദമായ വാദം കേട്ട കോടതി സാബു 136839 രൂപ ഫ്രൻ്റ്സ് ലൈറ്റ് ആൻ്റ് സൗണ്ട് ഉടമയായ അശ്റഫിന് നൽകണമെന്ന് വിധി പ്രസ്താവിച്ചു.

ഈ വിധിക്കെതിരെ സാബു സമർപ്പിച്ച അപ്പീൽ ഹരജിയാണ് കോടതി ചെലവ് സഹിതം തള്ളിയത്. അപ്പീൽ ചെലവായ13968 രൂപയും വാടകയിനത്തിൽ നൽകേണ്ട 136839 രൂപയും ഉൾപ്പെടെ 150807 രൂപ സാബു അശ്റഫിന് നൽകണമെന്നാണ് വടകര സബ് ജഡ്ജ് ഉത്തരവിട്ടത്.

ഫ്രൻ്സ് ലൈറ്റ് ആൻ്റ് സൗണ്ട് സിന് വേണ്ടി അഡ്വ: പി. ബാലഗോപാലൻ, അഡ്വ : ടി.കെ അരുൺ കുമാർ എന്നിവർ ഹാജരായിരുന്നു.


#Rented #goods #not #paid #for #Appeal #dismissed.

Next TV

Top Stories










News Roundup