നാദാപുരം : സബ്സിഡി ഇനത്തിൽ 13 അവശ്യ സാധനങ്ങൾ വിഷു ചന്ത സജീവം. താലൂക്കിലെ ഏക കൺസ്യൂമർഫെഡ് വിപണന കേന്ദ്രം കല്ലാച്ചിയിൽ തുടങ്ങി.
ഹൈക്കോടതിയിൽ നിന്നും കൺസ്യൂമർഫെഡിന് അനുകൂലമായ വിധി വന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ നാലു താലൂക്കുകളിലും ഓരോ ചന്ത വിധം നടത്താൻ തീരുമാനം ആയിട്ടുണ്ട്.
കോഴിക്കോട് -ടൗൺ സർവീസ് ബാങ്ക് വടകര നാദാപുരം സർവീസ് സഹകരണ ബാങ്ക് കൊയിലാണ്ടി ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് താമരശ്ശേരി താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് എന്നീ സംഘങ്ങളെ ചന്ത നടത്താൻ കൺസ്യൂമർഫെഡ് തെരഞ്ഞെടുത്തിട്ടുണ്ട്.
നാദാപുരം സർവീസ് സഹകരണ ബേങ്ക് വിഷുചന്ത ബേങ്ക് സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അസി സെക്രട്ടരി പി.കെ. മഹിജ അദ്ധ്യക്ഷത വഹിച്ചു. എം.കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
#Vishu #Chantha #Taluq #only #Consumerfed #Marketing #Center #Kalachi