#Shafiparambil | സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു...!

#Shafiparambil | സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു...!
Apr 20, 2024 02:24 PM | By Aparna NV

 നാദാപുരം: (nadapuramnews.in) വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ഓരോ ദിവസത്തെയും പര്യടനം സമാനതകളില്ലാത്ത വിസ്മയമാവുകയാണ്. 

പാതിരാത്രി കഴിഞ്ഞും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ കാത്തു നില്‍ക്കുമ്പോള്‍,തെല്ലും തളരാതെ 'വടേരയുടെ സ്‌നേഹം' ആസ്വദിക്കുകയാണ് ഷാഫി.

ഈ നാടിന്റെ സ്‌നേഹത്തിന് താന്‍ പ്രവര്‍ത്തനത്തിലൂടെ നന്ദി അറിയിക്കുമെന്ന് ഓരോ കേന്ദ്രങ്ങളിലും ഷാഫി ആവര്‍ത്തിച്ച് പറയുന്നു. മിക്കവാറും ദിവസങ്ങളില്‍ ഷാഫിയുടെ പര്യടനം രാത്രി രണ്ടുമണിയ്ക്ക് ശേഷമാണ് സമാപിക്കുന്നത്.

ഇത്തവണ വടകരയില്‍ മാത്രം കണ്ട പ്രത്യേകതയാണിത്. രാത്രി പത്തിന് ശേഷം മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഉച്ചത്തിലുള്ള അനൗണ്‍സ്‌മെന്റോ പ്രസംഗങ്ങളോ ഉണ്ടാകില്ല. എന്നാലും സ്ഥാനാര്‍ഥിയെ കാത്ത് മണിക്കൂറുകളോളം ആള്‍ക്കൂട്ടം ഇരിപ്പുണ്ടാവും.

നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങള്‍ക്ക് പുറമെ സ്ഥാനാര്‍ഥി കടന്നുപോകുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വീടുകളില്‍ നിന്ന് റോഡിലിറങ്ങി നിന്ന് പര്യടന വാഹനം കൈകാട്ടി തടയും. സ്ഥാനാര്‍ഥി ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം അല്പ നേരം ചെലവിടും. സെല്‍ഫി എടുക്കേണ്ടവര്‍ക്ക് അതിന് അവസരം നല്‍കും.

കുഞ്ഞുങ്ങളോടും മുതിര്‍ന്നവരോടും ഒരുപോലെ കുശലാന്വേഷണം നടത്തും. അതിന് ശേഷമേ അടുത്ത കേന്ദ്രത്തിലേക്ക് പുറപ്പെടുകയുള്ളൂ. കൂടെയുള്ളവര്‍ തളര്‍ന്നാലും ജനങ്ങളില്‍ നിന്ന് ആര്‍ജ്ജിക്കുന്ന ഊര്‍ജ്ജവുമായ് ഷാഫി പര്യടനം തുടരും.

അത് രാഷ്ട്രീയ ഗുരുവായ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സ്വായത്തമാക്കിയ ശീലമാണ്. വ്യാഴാഴ്ച രാത്രി രണ്ടുമണിക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തോട്ടത്താങ്കണ്ടിയിലും 3.30ന് പൊറവൂരുമായിരുന്നു സ്വീകരണങ്ങള്‍.

അവിടെയായിരുന്നു സമാപനം. ഉറങ്ങാതെ കാത്തിരുന്നവരില്‍ അപ്പോഴും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. വെള്ളിയാഴ്ച കൂത്തുപറമ്പിലും ജനം രാപകലില്ലാതെ ഒഴുകിയെത്തി. കണ്ടു നിന്നവര്‍, കണ്ടുനിന്നവര്‍ വിസ്മയത്തോടെ അതു തന്നെ ചോദിച്ചു 'ഏട്ന്ന് വരുന്നപ്പാ ഈ മനുഷന്മാരെല്ലാം?'

#vatakara #UDF #candidate #Shafiparambil

Next TV

Related Stories
#arrest  | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:06 PM

#arrest | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

ചെറുമോത്ത് സ്വദേശികളായ ജാതിയേരി പീടികയിൽ ഷഫീഖ് (35), ജാതിയേരി പീടികയിൽ റസാഖ് (52) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ്...

Read More >>
#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

May 19, 2024 05:58 PM

#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ (69) അന്തരിച്ചു....

Read More >>
#cleaning  | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

May 19, 2024 05:18 PM

#cleaning | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

16 വർഷത്തിലധികമായി ഉപയോഗ ശൂന്യമായിക്കിടന്ന കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ...

Read More >>
#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന്   ഇനി ചെലവേറില്ല

May 19, 2024 02:19 PM

#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി...

Read More >>
#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 19, 2024 01:31 PM

#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#puramerihssschool  | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

May 19, 2024 12:27 PM

#puramerihssschool | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 10 ന് നടക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി...

Read More >>
Top Stories