#Drought | വരൾച്ച: കൃഷിനാശം നേരിൽ കണ്ടറിഞ്ഞ് വിദഗ്ദസംഘം

#Drought  | വരൾച്ച: കൃഷിനാശം നേരിൽ കണ്ടറിഞ്ഞ് വിദഗ്ദസംഘം
May 8, 2024 08:49 PM | By Meghababu

  നാദാപുരം: (nadapuram.truevisionnews.com)വരൾച്ച മൂലം കൃഷിക്ക് സംഭവിച്ച നാശനഷ്ടങ്ങൾ നേരിൽ കണ്ടറിഞ്ഞ് കൃഷി വകുപ്പിലെ വിദഗ്ധസംഘം.

ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വിദഗ്ധ സംഘം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സന്ദർശനം നടത്തിയത്. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൃഷി ശാസ്ത്രജ്ഞരും ബ്ലോക്ക്-പഞ്ചായത്ത് തല കൃഷി ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം.

ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചി രിക്കുന്നത് വാഴ കൃഷി ക്കാണ്. കുരുമുളക്, ജാതി, കൊക്കോ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾക്കും സാരമായി തന്നെ നാശനഷ്ടം സംഭവിച്ചതായി സംഘം വിലയിരുത്തി.

ജലസേചന സൗകര്യമുള്ള കൃഷിയി ടങ്ങളിൽ പോലും ജലസ്രോതസ്സുകൾ വറ്റിയതോടെ ജലസേചനം തടസ്സപ്പെടുകയും കടുത്ത വേനലിൽ വിളനാശം സംഭവിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വേനൽമഴ ലഭ്യമാകാതെ വന്നാൽ വിളനാശത്തിന്റെ അളവ് ഇനിയും വർധിക്കും.

വരൾച്ചയുടെ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി ഓരോ കൃഷി സ്ഥലങ്ങളിലും മഴവെള്ള സംഭരണി സ്ഥാപിക്കുകയും ജലസ്രോതസ്സുകൾ പരമാവധി നന്നാക്കി ഉപയോഗപ്പെടുത്തുകയും മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മണ്ണിളക്കൽ,

പുതയിടൽ പോലുള്ള കാർഷിക പ്രവൃത്തികൾ ചെയ്ത് മണ്ണ് സംരക്ഷിച്ചു നിർത്തുകയും മൈക്കോറൈസ പോലുള്ള സൂക്ഷ്മാണുക്കളെ മണ്ണിൽ വിന്യസിപ്പിച്ച്‌ സസ്യങ്ങളുടെയും മണ്ണിന്റെയും ആരോഗ്യം സംരക്ഷിച്ച് നിർത്തുകയും വേണം.

കോഴിക്കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജയേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ശ്രീവിദ്യ എം കെ, പ്രിയ മോഹൻ, ബിന്ദു ആർ, കൃഷി ശാസ്ത്രജ്ഞരായ ഡോ. ഷിജിനി എം, ഡോ. ശ്രീറാം, ഡോ. സഫിയ എൻ ഇ, കൃഷി ഓഫീസർമാരായ ഫൈസൽ, അഞ്ജലി, മൊയ്തീൻഷാ, രേണുക കൊള്ളീരി, രാജശ്രീ, ദർശന ദിലീപ് കെ സി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.  

#Drought #panel #experts #witnessing #crop #damage #first #hand

Next TV

Related Stories
#arrest  | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:06 PM

#arrest | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

ചെറുമോത്ത് സ്വദേശികളായ ജാതിയേരി പീടികയിൽ ഷഫീഖ് (35), ജാതിയേരി പീടികയിൽ റസാഖ് (52) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ്...

Read More >>
#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

May 19, 2024 05:58 PM

#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ (69) അന്തരിച്ചു....

Read More >>
#cleaning  | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

May 19, 2024 05:18 PM

#cleaning | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

16 വർഷത്തിലധികമായി ഉപയോഗ ശൂന്യമായിക്കിടന്ന കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ...

Read More >>
#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന്   ഇനി ചെലവേറില്ല

May 19, 2024 02:19 PM

#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി...

Read More >>
#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 19, 2024 01:31 PM

#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#puramerihssschool  | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

May 19, 2024 12:27 PM

#puramerihssschool | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 10 ന് നടക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി...

Read More >>
Top Stories