നാദാപുരം: (nadapuram.truevisionnews.com) ശുദ്ധജലം കിട്ടാകനിയാകുമ്പോൾ പൊതു ജല സ്രോതസ് സംരക്ഷിച്ച് ഗ്രാമപഞ്ചായത്ത്. ഒപ്പം മുന്നറിയിപ്പും അരുത് , ഇനി മാലിന്യം നിക്ഷേപിക്കരുത്.
16 വർഷത്തിലധികമായി ഉപയോഗ ശൂന്യമായിക്കിടന്ന കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.
കല്ലാച്ചി ടൗണിലെ കടകൾക്കും മത്സ്യ മാർക്കറ്റിലേക്കുമെല്ലാം കുടിവെള്ളത്തിന് ആശ്രയമായിരുന്ന പൊതുകിണറാണ് വർഷങ്ങളായി മലിനപ്പെട്ടുകിടക്കുകയായിരുന്നു.
ടൗണിലെ മത്സ്യ മാർക്കറ്റിനോട് ചേർന്ന് ഓട്ടോ ടാക്സിക്ക് സമീപം കാടു പിടിച്ചു കിടക്കുകയായിരുന്നു കിണറും പരിസരവും. ടൗണും പരിസരവുമെല്ലാം ശുചീകരിച്ചാലും പലരും ഇവിടെ മാലിന്യം തള്ളൽ പതിവാക്കിയിരുന്നു.
ഇനി ഇവിടെ മാലിന്യം തള്ളിയാൽ ക്രിമിനൽ കേസടക്കം ചുമത്താനാണ് ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം. കിണറും പരിസരവും മനോഹരമാക്കാൻ ഗ്രാമ പഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് വി വി മുഹമ്മദലി അറിയിച്ചു.
#Gram #Panchayat #has #cleaned #the #public #well #in #Kallachi #Town