എടച്ചേരി : (nadapuram.truevisionnews.com) ഈ മാസം 20 തിങ്കളാഴ്ച എടച്ചേരി തണൽ അങ്കണത്തിൽ നടക്കുന്ന 'കാഴ്ചകൾക്കുമപ്പുറം' - വനിതാ സംഗമത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന സംഗമത്തിൽ തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഇതിനകം തണൽ കുടുംബത്തിൽ നിന്നും വിട പറഞ്ഞവർക്കുള്ള അനുസ്മരണം എന്നിവ നടക്കും.നാദാപുരം, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെ സന്നദ്ധ വനിതാ പ്രവർത്തകരാണ് തണലിൽ ഒത്തുകൂടുന്നത്.
അശരണരും നിരാലംബരുമായ നൂറുകണക്കിന് അഗതികളുടെ ആശ്രയ കേന്ദ്രമായ എടച്ചേരി "തണൽ വീട് "തിങ്കളാഴ്ച വനിതാ സംഗമ വേദിയായി മാറും.ഏകദേശം 700 ഓളം വനിതകൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത് .
തണലിൻ്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനും, നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന സഹോദരങ്ങൾക്ക് ആടിയും പാടിയും വിരസതയകറ്റി, കലാപരിപാടികൾ അവതരിപ്പിച്ചും, ആസ്വദിച്ചും സന്തോഷിക്കാനുള്ള അവസരം കൂടിയാവും ഈ സംഗമം.
തണൽ ചെയർമാൻ ഡോ. ഇദ്രിസ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ വനിതാസംഗമത്തിൽ പങ്കാളികളാകും.
#Beyond #Views #Shadow #Women's #Meet #Tomorrow #Preparations #Completed