നാദാപുരം: (nadapuram.truevisionnews.com) വളയം ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

ചെറുമോത്ത് സ്വദേശികളായ ജാതിയേരി പീടികയിൽ ഷഫീഖ് (35), ജാതിയേരി പീടികയിൽ റസാഖ് (52) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള കുത്തേറ്റത്.
അക്രമത്തിൽ വധ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിലെ രണ്ട് പേർ ഒളിവിലാണ്.
#Case #of #stabbing #youth #in #Jathieri #Two #arrested