#ssf | എസ് എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിച്ചു

#ssf | എസ് എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിച്ചു
May 24, 2024 09:20 PM | By Athira V

നാദാപുരം: 31st എസ് എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും വാണിമേൽ ഗ്ലോബൽ സ്കൂളിൽ വെച്ച് നടന്നു.

2024 ജൂലൈ 19,20,21 തീയതികളിലായാണ് ഡിവിഷനിലെ ഏഴ് സെക്ടെറുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിപകൾ മാറ്റുരക്കുന്ന മത്സരം നടക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു .

എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ചിയ്യൂർ അബ്ദുൽ റഹ്മാൻ ദാരിമി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.

വിവിധ പ്രാസ്ഥാനിക നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന സംഗമത്തിൽ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാൻ ഹസൈനാർ മദനി , കൺവീനർ നാസർ മാസ്റ്റർ,ഫിനാൻസ് ചുയലി ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിലുള്ള 101 അംഗ സ്വാഗത സമിതി അംഗങ്ങളെ സംഗമത്തിൽ തിരഞ്ഞെടുത്തു.

വളർന്ന് വരുന്ന വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കി തീർക്കുന്നതിൽ എസ് എസ് സാഹിത്യോത്സവിന് വലിയ സ്വാധീനം ഉണ്ടെന്ന് സംഗമം അഭിപ്രായപ്പെട്ടു.

സംഗമത്തിൽ പികെ അബ്ദു റഹ്മാൻ, എം കെ നൗഷാദ് , കേരള മുസ്ലിം ജമാഅത്ത് സോൺ നേതൃത്വം നാസർ മാസ്റ്റർ പേരോട്, അബ്ദുള്ള മുസ്ലിയാർ കായക്കോടി, എസ് എസ് എഫ് നാദാപുരം ഡിവിഷൻ പ്രസിഡണ്ട് ഫള്ൽ സുറൈജി പുളിയാവ് ആശംസ ഭാഷണം നടത്തി.

ഹസ്സൻ മുസ്ലിയാർ വെള്ളിയോട്, വി കെ നാസർ മാസ്റ്റർ, കെ പി ഹമീദ് മുസ്ലിയാർ, ടി അഹ്മദ് ഫോൺ , എസ് വൈ എസ് സോൺ സെക്രട്രിമാരായ റഫീഖ് മുസ്ലിയാർ കരുകുളം, മൂസ്സ കുട്ടി മാസ്റ്റർ, എസ് എസ് എഫ് ഡിവിഷൻ നേതൃത്വം ടി പി സഫ് വാൻ മുടവന്തേരി, ആശിഖ് അലി , ഇസ്ഹാഖ് ചിയ്യൂര്,സ്വാദിഖ് പരവത്ത് സംബദ്ധിച്ചു.

എസ് എസ് എഫ് നാദാപുരം ഡിവിഷൻ സെക്രട്ടറി വി കെ റഈസ് ചേലമുക്ക് സ്വാഗതവും, വാണിമേൽ സെക്ടർ സെക്രട്ടറി യാമീൻ അഹമദ് ഭൂമിവാതുക്കൽ നന്ദിയും പറഞ്ഞു.

#SSF #Nadapuram #Division #announced #Sahitya #Festival

Next TV

Related Stories
#ksu | വിദ്യാഭ്യാസ ബന്ദ് ; പ്ലസ് വൺ  സീറ്റ്‌ പ്രതിസന്ധി;  കല്ലാച്ചിയിൽ കെ എസ് യു പ്രതിഷേധ പ്രകടനം

Jun 25, 2024 09:48 PM

#ksu | വിദ്യാഭ്യാസ ബന്ദ് ; പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; കല്ലാച്ചിയിൽ കെ എസ് യു പ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനത്തിൽ അനസ് നങ്ങാണ്ടി, മുന്നാഹ് റഹ്മാൻ, ഷിജിൻ ലാൽ, വൈശ്ണവ് തുടങ്ങിയവർ നേതൃത്വം...

Read More >>
 #MLPSchoolVidyarangam | കല്ലാച്ചിമ്മൽ എം.എൽ.പി.സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Jun 25, 2024 09:22 PM

#MLPSchoolVidyarangam | കല്ലാച്ചിമ്മൽ എം.എൽ.പി.സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ, പി.ടി.എ. പ്രസിഡണ്ട് പി.കെ.സമീർ ,ഹെഡ്മിസ്ട്രസ് സി.പി.സുചിത്ര,അർജുൻ ജി.കെ, സുജിന.കെ.പി,...

Read More >>
#KMCC  | ജിദ്ദ കെഎംസിസി നിയോജക മണ്ഡലം കമ്മിറ്റി ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി

Jun 25, 2024 08:43 PM

#KMCC | ജിദ്ദ കെഎംസിസി നിയോജക മണ്ഡലം കമ്മിറ്റി ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി

ജിദ്ധ കെഎംസിസി നിയോജക മണ്ഡലം പ്രസിഡന്റ് എംസി മുഹ്സിൻ അധ്യക്ഷത...

Read More >>
#devatheertha | കണ്ണീരോടെ വിടനൽകി നാട്; ദേവ തീർത്ഥയുടെ മൃതദേഹം സംസ്കരിച്ചു

Jun 25, 2024 03:19 PM

#devatheertha | കണ്ണീരോടെ വിടനൽകി നാട്; ദേവ തീർത്ഥയുടെ മൃതദേഹം സംസ്കരിച്ചു

മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ്...

Read More >>
Top Stories