വളയം:(nadapuram.truevisionnews.com) കൂട്ടുകാരുടെയും അധ്യാപകരുടെയും സ്നേഹം തേടി അക്ഷരമുറ്റത്തേക്ക് അവൾ വീണ്ടുമെത്തും.ദേവതീർത്ഥയുടെ ചേതനയറ്റ ശരീരം വളയം ഗവ.ഹയർ സെക്കണ്ടറിയിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ എത്തിച്ച് പൊതുദർശനത്തിന് വെക്കും.
തുടർന്ന് വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടുവളപ്പിൽ സംസ്കരിക്കും.
മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ് ദേവതീർത്ഥ . വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
പൊയിലൂരിലെ അമ്മവീട്ടിൽ നിന്ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫ്രൂട്ടിയിൽ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയാണെന്നാണ് ആദ്യം കരുതിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് എലിവിഷത്തിൻ്റെ അംശം കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. വൈകിട്ട് ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് രാവിലെ പോസ്റ്റ് മോർട്ടം പൂർത്തിയായി മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി. ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ഒരു വേർപാടാണ് ഒൻപതാം ക്ലാസുകാരി ദേവതീത്ഥയുടെത്.
കുടുംബത്തെയും കൂട്ടുകാരെയും അധമ്യമായി സ്നേഹിച്ച പെൺകുട്ടി സ്വയം മരണം വരിച്ചതിൻ്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കപ്പെട്ടില്ലെങ്കിൽ അത് ആവർത്തിക്കപ്പെടും .
പതിവ് കാരണങ്ങളിൽ ഉത്തരം കണ്ടെത്തി അവസാനിപ്പിച്ചാൽ പുതുതലമുറയോട് സമൂഹം ചെയ്യുന്ന കൃത്യവിലോപമായി തീരും. നാം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങൾ കുറിച്ചു വെച്ചാണ് വലിയ ലോകത്തെ അടുത്തറിഞ്ഞ മിടുക്കിയായ കുട്ടി വഴിമാറി പോയത്.
സ്കൂൾ ബാഗിലെ നോട്ട് പുസ്തക താളിലും അമ്മയുടെ മൊബൈൽ ഫോണിലെ നോട്ട് പേഡിലും കുറിച്ചു വെച്ച വരികൾ ഇതാണ് സൂചിപ്പിക്കുന്നത്. മരണം വരിക്കുന്നതിന് തൊട്ടു മുമ്പ് ദേവ തീർത്ഥ എഴുതി വെച്ച കുറിപ്പുകളിൽ ഒന്ന്.
(ഇംഗ്ലീഷിൽ എഴുതിയതിൻ്റെ പരിഭാഷ.
"മരിക്കാനും മരണത്തിൻ്റെ വഴി അനുഭവിക്കാനും ഞാൻ ആഗ്രഹിച്ചു .എനിക്ക് അൽപ്പം ഭയമുണ്ട്, പക്ഷേ ആത്മഹത്യയാണ് നല്ല വഴിയെന്ന് ഞാൻ കരുതുന്നു. എന്നെ സ്നേഹിക്കുന്ന എല്ലാവരെയും മിസ് ചെയ്യും, കഴിയുമെങ്കിൽ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും വരും.
പിന്നെ സ്നേഹിച്ച സുഹൃത്തുക്കളുടെ അടുത്തേക്ക് എന്നെ പരിപാലിക്കുകയും ചെയ്യുക, മനോഹരവും മറക്കാനാകാത്തതുമായ ഓർമ്മകൾക്ക് കൂടാതെ മറ്റെല്ലാ പ്രിയപ്പെട്ടവർക്കും നന്ദി !!
ചില പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അവരോടൊപ്പം ജീവിക്കാൻ എനിക്ക് ഭാഗ്യമുണ്ടായില്ല ഞാൻ വളരെയധികം പ്രതീക്ഷിച്ചു!!
ചില കാരണങ്ങളാൽ എന്നെ ഉപേക്ഷിച്ചു പോയ സുഹൃത്തുക്കളോട്, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണം, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വീണ്ടും ക്ഷമിക്കുക.
എല്ലാത്തിനും ഖേദിക്കുന്നു!! എല്ലാവരും എന്നെ വെറുക്കുന്നുവെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് അവരെ വെറുക്കാൻ കഴിയില്ല എന്തുകൊണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോഴും അവരെ സ്നേഹിക്കുന്നു !! എല്ലാവരെയും സ്നേഹിക്കുന്നു അപ്പോൾ വിട!!
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
#She #will #reach #the #letter #yard #Devathirtha's #lifeless #body #will #brought #Valayam #Govt #Higher #Secondary #afternoon