നാദാപുരം:(nadapuram.truevisionnews.com) പാലം നിർമ്മിക്കാർ പുഴയിൽ നിക്ഷേപിച്ച മണ്ണ് ഇനിയും മാറ്റിയില്ല. മുടവന്തേരി ഭാഗത്ത് കൃഷിയിടം പുഴയായി മാറി. ചെടിയാലക്കടവ് പാലം നിർമ്മാണത്തിൻ്റെ കരാറുകാരൻ പുഴ നികത്തിയത് കാലവർഷത്തിന് മുമ്പേ മാറ്റാത്തതാണ് വിനയായത്.
ചെടിയാലക്കടവ്, മുടവന്തേരി ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു തെങ്ങും മറ്റും വെള്ളത്തിലായി .മൺകൂന ഒഴുക്കിന് തടസ്സമാവുകയും പുഴയിൽ കൂടി ഒഴുകേണ്ട വെള്ളം മുടവന്തേരി ഭാഗത്തേക്ക് ഒഴുകി എത്തുകയും തീരത്തെ ഇടിച്ചു മുമ്പോട്ട് പോവുകയും ചെയ്തതോടെ കൂടുതൽ മരങ്ങൾ കടപുഴകി.
ഒരു നാടിൻ്റെയാകെ സ്വപ്ന പദ്ധതി , ചെക്യാട് - തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെട്യാലക്കടവ് പാലത്തിൻ്റെ പണിയാണ് പാതി വഴിയിലായത്.
പാലം കരാറുകാരൻ പുഴ നികത്തി തൂണുകൾ പണിത് പാതിവഴിയിലാക്കി അതിൻ്റെ പണവും വാങ്ങി മുങ്ങിയതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇപ്പോൾ പാലവുമില്ല, പുഴയോരവും ഇല്ല എന്ന അവസ്ഥയിലാണ് നാട്ടുകാർ.
പുഴ ഗതി മാറി ഒഴുകുകയാണ് ഇപ്പോൾ. ചെട്യാലക്കടവ് പാലം നിർമാണത്തിന് നിർമ്മാണം സാമഗ്രികൾ കൊണ്ടു പോകുന്നതിന് പുഴ നികത്തിയ മണ്ണ് പുഴയിൽ നിന്നും മാറ്റാതത്തതാണ് പുഴ ഗതി മാറാനിടയാക്കിയത്.
കാലവർഷം ശക്തമായി കുത്തി ഒലിച്ചുവരുന്ന വെള്ളത്തിൽ പുഴ ഗതിമാറി ഒഴുകി. ചെടിയാലക്കടവ് മുടവന്തേരി ഭാഗത്ത് കൃഷിഭൂമിയിൽ മണ്ണിടിഞ്ഞു.
തെങ്ങും മറ്റും വെള്ളത്തിലായി. മൺതിട്ട ഒഴുക്കിന് തടസ്സമാവുകയാണ്. നടുവിലൂടെ ഒഴുകേണ്ട വെള്ളം മുടവന്തേരി ഭാഗത്തേക്ക് ഒഴുകി എത്തുകയും തീരത്തെ ഇടിച്ചു മുമ്പോട്ട് പോവുകയും ചെയ്തതോടെ കൂടുതൽ മരങ്ങൾ കടപുഴകി.
നാട്ടുകാർ വലിയ ആശങ്കയിലാണ് അടിയന്തര ഇടപെടൽ അത്യാവശ്യമാണ്. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഉടൻ ഉണർന്ന് പ്രവൃത്തിച്ചില്ലെങ്കിൽ വലിയ നഷ്ടങ്ങൾ സംഭവിക്കും.
ഇക്കാര്യം കഴിഞ്ഞ ദിവസം ട്രൂവിഷൻ നാദാപുരം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
#The #soil #not #changed #Mudavanteri #area #the #farmland #became #river