---
title: "#arrest |  വിൽപ്പനക്കായി സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്ന കഞ്ചാവുമായി നാദാപുരത്ത് യുവാവ് അറസ്റ്റിൽ"
english_title: "#youngman #arrested #ganja #which #he #was #carrying #scooter #sale #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207520/youngman-arrested-ganja-which-he-was-carrying-scooter-sale-nadapuram"
published_at: "2024-05-25T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651aa1e286a1_police.jpg"
keywords: []
---

# #arrest |  വിൽപ്പനക്കായി സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്ന കഞ്ചാവുമായി നാദാപുരത്ത് യുവാവ് അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് വിൽപ്പനക്കായി സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൊൻമേരി പറമ്പിൽ സ്വദേശി അക്കായി താഴെകുനിയിൽ എ. കെ. അമൽ നെയാണ് നാദാപുരം എസ് ഐ എം നൗഷാദ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **നാദാപുരത്ത് വിൽപ്പനക്കായി സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൊൻമേരി പറമ്പിൽ സ്വദേശി അക്കായി താഴെകുനിയിൽ എ. കെ. അമൽ നെയാണ് നാദാപുരം എസ് ഐ എം നൗഷാദ് അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച 45 ഗ്രാംപ്രതിയിൽ നിന്ന് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച 45 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുനിങ്ങാട്- തണ്ണീർ പന്തൽ റോഡിൽ ഹയാത്തുൽ ഇസ്ലാം മദ്രസ ബസ്സ് സ്റ്റോപ്പിന് സമീപം വെച്ച് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

പ്രതി സഞ്ചരിച്ച കെ എൽ 18 എ ബി 8391 സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു. നാദാപുരം ഡി വൈ എസ് പി.പി എൽ ഷൈജുവിൻ്റെ സ്ക്വാഡ്അംഗങ്ങളായ എ എസ് ഐ മാരായ രാമത്ത് മനോജ്, സദാനന്ദൻ വളളിൽ , സി പി ഒ കെ. ലതീഷ് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207520/youngman-arrested-ganja-which-he-was-carrying-scooter-sale-nadapuram)