#LDF |രാജി വെക്കില്ല; നാദാപുരത്ത് വൈസ് പ്രസിഡൻ്റിൻ്റെ രാജിക്കായി എൽഡി എഫ് പ്രതിഷേധം ബഹുജന സമരമാക്കും

#LDF |രാജി വെക്കില്ല; നാദാപുരത്ത് വൈസ്  പ്രസിഡൻ്റിൻ്റെ രാജിക്കായി എൽഡി എഫ് പ്രതിഷേധം ബഹുജന സമരമാക്കും
May 30, 2024 04:11 PM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com) രാജി വെക്കില്ലയെന്ന നിലപാടിൽ ഉറച്ച് നാദാപുരം ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് അഖിലമര്യാട്ട്. വൈസ്  പ്രസിഡൻ്റിൻ്റെ രാജിക്കായി എൽഡി എഫ് പ്രതിഷേധം തുടരുന്നു.

ഇന്നും ഭരണസമിതി യോഗം ഇടതുമുന്നണി ജന പ്രതിനിധികൾ ബഹിഷ്ക്കരിച്ചു. അശ്ലീല വീഡിയോ കോൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെടുന്നത്.

എന്നാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലിയുടെ അധ്യക്ഷതയിൽ വൈ പ്രസിഡൻ്റ് അഖിലമര്യാട്ട് പങ്കെടുത്ത ഭരണ സമിതി യോഗം ഏതാനും മിനുട്ടുകൾക്കും ആറ് അജണ്ടകളും പാസാക്കി അവസാനിപ്പിച്ചു.

ഈ സമയം ഇടതുപക്ഷ അംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം സിപിഐ എം ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എ ദിലീപ് കുമാർ അധ്യക്ഷനായി. പി.പി ബാലകൃഷ്ണൻ, എ. കെ വിജിത്ത് , വി പി കുഞ്ഞിരാമൻ, നിഷാ മനോജ് എന്നിവർ സംസാരിച്ചു. ജനുവരി നാലിന് ശേഷം സമരം പൊതുജന പക്ഷത്ത് എത്തിക്കാനാണ് എൽ ഡി എഫ് നീക്കം.

#Will #not #resign #Nadapuram #LDF #will #turn #protest #into #mass #strike #for #President's #resignation

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories










News Roundup