---
title: "#landslide | ആരും കുലുങ്ങുന്നില്ല; തൂണേരിയിൽ വെള്ളപ്പൊക്ക ഭീഷണിയും മണ്ണിടിച്ചലും അധികൃതർ ഉണരുന്നില്ല"
english_title: "#one #shakes; #Authorities #waking #threat  #floods #landslides  #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215373/one-shakes-authorities-waking-threat-floods-landslides-thuneri"
published_at: "2024-06-27T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d1c82e84a9_palam.jpg"
keywords: []
---

# #landslide | ആരും കുലുങ്ങുന്നില്ല; തൂണേരിയിൽ വെള്ളപ്പൊക്ക ഭീഷണിയും മണ്ണിടിച്ചലും അധികൃതർ ഉണരുന്നില്ല

> **Lead Summary:** ** നാദാപുരം :[ **പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന ചൊല്ലാണ് ഇപ്പോൾ ഈ നാട്ടുകാർക്ക് ഓർമ്മ വരുന്നത്. ഇവിടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും മുറവിളിയിൽ അധികൃതർ ആരും കുലുങ്ങുന്നില്ല.

## Article Content

** നാദാപുരം :[ **പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന ചൊല്ലാണ് ഇപ്പോൾ ഈ നാട്ടുകാർക്ക് ഓർമ്മ വരുന്നത്. ഇവിടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും മുറവിളിയിൽ അധികൃതർ ആരും കുലുങ്ങുന്നില്ല.

തൂണേരി മുടവന്തേരി പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയും മണ്ണിടിച്ചലും ആവർത്തിക്കുമ്പൊഴും അധികൃതർ ഉണരുന്നില്ല. മുടവന്തേരി ചേടിയലക്കടവ് പാലം നിർമ്മാണത്തിൻ്റെ ഭാഗമായി മയ്യഴി പുഴ ഒരു ഭാഗം മണ്ണിട്ട് നികത്തിയത് മഴക്ക് മുമ്പ് നീക്കം ചെയ്യാത്തത് കാരണമാണ് വെള്ളപ്പൊക്ക ഭീഷണിയും മണ്ണിടിച്ചലും വ്യാപകമായത്.

പ്രദേശം പ്രദേശം ഗ്രാമ പഞ്ചായത്ത് അതികൃതരും പ്രസിഡൻറ് സുധസത്യൻ, വൈ.പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സ്റ്റാൻറിംഗ് ചെയർപേഴ്സൻ റജുല ഫൈസൽ, മെമ്പർ ഫൗസിയ്യ എൻ.സി. എന്നിവർ സന്ദർശിച്ചു.

ജില്ലാ കലക്ടറുടെയും പിഡബ്യുഡി അതികൃതരുടെയും എന്തിന് ദുരന്തനിവാരണ വിഭാഗത്തെ പോലം നിരന്തരം അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ചെടിയാലക്കടവ് പാലം നിർമ്മാണത്തിൻ്റെ കരാറുകാരൻ പുഴ നികത്തിയത് കാലവർഷത്തിന് മുമ്പേ മാറ്റാത്തതാണ് വിനയായത്. ചെടിയാലക്കടവ്, മുടവന്തേരി ഭാഗത്ത് മണ്ണിടിയുന്നത് തുടരുകയാണ്.

തെങ്ങും മറ്റു വൃക്ഷങ്ങളും കൃഷി ഭൂമിയും വെള്ളത്തിലായി .മൺകൂന ഒഴുക്കിന് തടസ്സമാവുകയും പുഴയിൽ കൂടി ഒഴുകേണ്ട വെള്ളം മുടവന്തേരി ഭാഗത്തേക്ക് ഒഴുകി എത്തുകയും തീരത്തെ ഇടിച്ചു മുമ്പോട്ട് പോവുകയും ചെയ്തതോടെ കൂടുതൽ മരങ്ങൾ കടപുഴകി.

ഒരു നാടിൻ്റെയാകെ സ്വപ്ന പദ്ധതി , ചെക്യാട് - തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെട്യാലക്കടവ് പാലത്തിൻ്റെ പണിയാണ് പാതി വഴിയിലായത്. പാലം കരാറുകാരൻ പുഴ നികത്തി തൂണുകൾ പണിത് പാതിവഴിയിലാക്കി അതിൻ്റെ പണവും വാങ്ങി മുങ്ങിയതായി നാട്ടുകാർ പറയുന്നു.

എന്നാൽ ഇപ്പോൾ പാലവുമില്ല, പുഴയോരവും ഇല്ല എന്ന അവസ്ഥയിലാണ് നാട്ടുകാർ. പുഴ ഗതി മാറി ഒഴുകുകയാണ് ഇപ്പോൾ. ചെട്യാലക്കടവ് പാലം നിർമാണത്തിന് നിർമ്മാണം സാമഗ്രികൾ കൊണ്ടു പോകുന്നതിന് പുഴ നികത്തിയ മണ്ണ് പുഴയിൽ നിന്നും മാറ്റാതത്തതാണ് പുഴ ഗതി മാറാനിടയാക്കിയത്.

#

കാലവർഷം ശക്തമായി കുത്തി ഒലിച്ചുവരുന്ന വെള്ളത്തിൽ പുഴ ഗതിമാറി ഒഴുകി. ചെടിയാലക്കടവ് മുടവന്തേരി ഭാഗത്ത് കൃഷിഭൂമിയിൽ മണ്ണിടിഞ്ഞു. തെങ്ങും മറ്റും വെള്ളത്തിലായി. മൺതിട്ട ഒഴുക്കിന് തടസ്സമാവുകയാണ്.

നടുവിലൂടെ ഒഴുകേണ്ട വെള്ളം മുടവന്തേരി ഭാഗത്തേക്ക് ഒഴുകി എത്തുകയും തീരത്തെ ഇടിച്ചു മുമ്പോട്ട് പോവുകയും ചെയ്തതോടെ കൂടുതൽ മരങ്ങൾ കടപുഴകി. നാട്ടുകാർ വലിയ ആശങ്കയിലാണ് അടിയന്തര ഇടപെടൽ അത്യാവശ്യമാണ്.

ഉയർന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഉടൻ ഉണർന്ന് പ്രവൃത്തിച്ചില്ലെങ്കിൽ വലിയ നഷ്ടങ്ങൾ സംഭവിക്കും. നാട്ടുകാരുടെ ആശങ്കയും ദുരിതവും കഴിഞ്ഞ ദിവസങ്ങളിൽ ട്രൂവിഷൻ നാദാപുരം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215373/one-shakes-authorities-waking-threat-floods-landslides-thuneri)