അരൂർ: (nadapuramnews.com) വീട്ടു മുറ്റത്തെ വാഹനം കേടു വരുത്തിയെന്ന പരാതിയിൽ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി വടക്കെ തോലേരി ബാലന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട KL18AA7793 നമ്പർ സ്‌കൂട്ടിയുടെ എൻജിനിൽ പൂഴിയും മണ്ണും നിറക്കുകയും തൊട്ട് മുമ്പ് വീട്ടുവളപ്പിലെ കൃഷിയിടത്തിൽ നിന്ന് മുരിങ്ങയുടെ മരം മുറിച്ചെടുത്ത് മറ്റൊരു വീടിന്റെ മുന്നിൽ വെക്കുകയും ചെയ്തിരുന്നു.
രാത്രിയുടെ മറവിലാണ് അതിക്രമം. ബാലൻ നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
#Nadapurampolice #launch #investigation #vehicle #damage #houseyard