നാദാപുരം: (nadapuram.truevisionnews.com)വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് സമീപപഞ്ചായത്തുകളിലുണ്ടായ വെള്ളപ്പൊക്ക ക്കെടുതികൾ അധികൃതർ ഗൗനിക്കാത്തത് പ്രതിഷേധാർഹമാണെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി പ്രസ്താവനയിൽ പറഞ്ഞു.
ഉരുൾപൊട്ടലിനെ തുടർന്ന് മയ്യഴി പുഴയുടെ തീരമിടിഞ്ഞത് കാരണം പ്രദേശവാസികൾ അപകട ഭീഷണി നേരിടുകയാണ്.
പുഴയിൽ ചളിയും മണലും കല്ലും മരക്കമ്പുകളും അടിഞ്ഞത് കാരണം ചെറിയ' മഴ പെയ്താൽ തന്നെ വെള്ളപ്പൊക്കമുണ്ടാകാനിടയുണ്ട് .
അശാസ്ത്രീയമായി നിർമ്മിച്ച വിഷ്ണമംഗലം ബണ്ടിന് സമീപത്തും എക്കലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ അടിയന്തിരമായി നീക്കം ചെയ്യാൻ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
നാദാപുരം, വളയം ചെക്യാട്,നരിപ്പറ്റ തൂണേരി ഗ്രാമപഞ്ചായത്തുകളിലെ നൂറുക്കണക്കിന് വീട്ടുകളിൽ വെള്ളംകേറി വലിയ നാശനഷ്ടമുണ്ടായി.
കൃഷിഭൂമി പുഴയെടുത്തും കാർഷിക വിളകളും ഗൃഹോപകരണങ്ങളുമടക്കം ഒലിച്ചു പോയും നാശനഷ്ടമുണ്ടായവർ ഗ്രാമപഞ്ചായത്തുകളിലും വില്ലേജ് ഓഫീസിലും കയറി ഇറങ്ങുകയാണ്.
നാശനഷ്ടം കണക്കാക്കാൻ ഇതുവരെയും നടപടികളായിട്ടില്ല.
പൊതു ആസ്തികളടക്കം നഷ്ടപ്പെട്ടത് കണക്കാക്കാനും പ്രളയ ബാധിതർക്ക് നഷ്ടപരിഹാരം ലഭിക്കാനും ദുരന്തമുഖത്തുള്ളവരുടെ ആശങ്ക അകറ്റാനും എം .പിയും എം.എൽ എ യും മുൻകയ്യെടുക്കണമെന്നും അടിയന്തിരമായി പഞ്ചായത്തു പ്രസിഡണ്ടുമാരുടെ യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെടുന്നു.
#all #party #meeting #should #called #landslide #affected #panchayats #VVMuhammadali