നാദാപുരം:(nadapuram.truevisionnews.com)ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾ നടത്തിയ റാഗിംങ്ങിൽ പതിനാറ്കാരി ക്രൂരമായ അക്രമത്തിനിരയായതായി റിപ്പോർട്ട്.
ഇരയായ കുട്ടിയുടെ മൊഴിയും ആശുപത്രികളിലെ ചികിത്സ രേഖകളും പൊലീസിൻ്റെയും പ്രിൻസിപ്പാളിൻ്റെയും വിശദീകരണവും അടങ്ങിയ റിപ്പോർട്ട് ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാന് കൈമാറി.
അന്വേഷണം റിപ്പോർട്ട് 16 ന് ജില്ലാ ജഡ്ജിന് മുമ്പാകെ ഹാജറാക്കും.
ഉമ്മത്തൂർ ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥിനിയായ വളയം എ കെ ജംഗ്ഷനടുത്തെ എലിക്കുന്നുമ്മൽ മജീദിൻ്റെ മകൾ റിയാ ഫാത്തിമ (16)യെയാണ് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് അക്രമിച്ചത്.
വടകര എംഎസിടി ജഡ്ജ് പി പ്രദീപിൻ്റെ നിർദ്ദേശ പ്രകാരമാണ് പാരാലീഗൽ വളണ്ടിയർമാരായ പി. ശ്രീധരൻ നായർ , അബ്ദുൾ റഫീഖ് എന്നിവർ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയതെന്ന് ലീഗൽ സർവ്വീസസ് അതോറിറ്റി വടകര താലൂക്ക് കൺവീനർ സി കെ സുധീർ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത് ക്രൂരമായ റാഗിംങ്ങ് തന്നെയെന്നാണ് കണ്ടെത്തൽ.
ക്രൂരമർദ്ദനത്തിനിരയായ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് വിധേയമാക്കി.
മൂന്ന് സീനിയർ പെൺ കുട്ടികൾ ചേർന്നാണ് തൻ്റെ മുഖത്ത് അടിക്കുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തതതെന്നും ഇവർ കൈപിടിച്ചു ഒടിക്കാൻ ശ്രമിച്ചതായും റിയ മൊഴി നൽകി.
കഴിഞ്ഞ ദിവസം രാത്രി കണ്ണിന് ചുറ്റും വീർക്കുകയും തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ എത്തിച്ചത്.
ഞായറഴ്ച്ച ഉച്ചയോടെയാണ് റാഗിംങ്ങ് അക്രമം ഉണ്ടായത്. സ്കൂളിൽ നിന്ന് അധ്യാപകർ അറിയിച്ചതനുസരിച്ച് രക്ഷിതാക്കളെത്തി കഴുത്തിന് മുറിവേറ്റ പെൺ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സ്കൂളിലെ എൻഎസ്എസ് യൂനിറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ റിയ കായിക ക്ഷമതാ പരിശീലന ക്യാമ്പിൽ എത്തിയതായിരുന്നു.
#Raging #violence #brutal #girl #statement #report #was #handed #over #chairman #of #Legal #Services #Authority