തൂണേരി : ( nadapuramnews.com) ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി ഉൾപ്പെടുത്തിയ ഉയരും ഞാൻ നാടാകെയുടെ ഭാഗമായി വാണിമേൽ ബഡ്സ് സ്കൂളിൽ അനുവദിച്ച രണ്ടു ലക്ഷം രൂപയുടെ സ്വയംതൊഴിൽ പദ്ധതിയായ നോസ്പെൻ വെഞ്ച്വർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. പി .വനജ ഉദ്‌ഘാടനം ചെയ്തു .

എം .കെ.മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തൂണേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. ഇന്ദിര അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വ്യാവസായ ഓഫീസർ ഷാജി പ്രൊജക്റ്റ് വിശദീകരണം നടത്തി. സി കെ ശിവറാം, ജലീൽ ചാലക്കണ്ടി, ആലിക്കു ഹാജി, ജിൻസി ടീച്ചർ ,എൻ. പി ദേവി ,അഷറഫ് കൊറ്റാല എന്നിവർ സംസാരിച്ചു. പദ്ധതിയുടെ വിപണനോദ്ഘടനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുരയ്യ ടീച്ചർ നിർവഹിച്ചു. വാർഡ് മെമ്പർ എ.പി ഷൈനി നന്ദി പറഞ്ഞു
#thuneri #blockpanchayath #nadapuram