നാദാപുരം : ( nadapuramnews.com) സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡിൻ്റെ കീഴിൽ ഈ വർഷം മാറിയ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള പാഠപുസ്തകം പരിചയപ്പെടുത്തുന്നതിനായി അധ്യാപകർക്കുള്ള ശിൽപശാല സംഘടിപ്പിച്ചു.

ഹയാത്തുൽ ഇസ്ലാം മദ്റസ പയന്തോങ്ങ്, സിറാജുൽ ഹുദാ ചേലക്കാട് എന്നീ മദ്റസകളിൽ വെച്ച് നടന്ന ക്യാമ്പ് സയ്യിദ് ഇബ്ബിച്ചി തങ്ങൾ ഉദ്ഘാടനം ചെയ്തു.
റെയ്ഞ്ച് വൈസ് പ്രസിഡൻ്റ് അബൂബക്കർ ഫൈസി അധ്യക്ഷനായി. സിറാജുദ്ദീൻ മൗലവി ഇബ്രാഹിം മുസ്ല്യാർ, റിയാസ് ഇല്ലിക്കൽ, ജുബൈർ മൗലവി, അബ്‌ദുറഹ്മാൻ എൻ പി, അലി എൻ സംബന്ധിച്ചു.pടി.എം ഹമീദ് ദാരിമി കെ. എം എ റഹ്മാൻ മൗലവി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.പതിനെട്ട് മദ്റസകളിൽ നിന്ന് നൂറിൽപരം ഉസ്താദുമാർ സംബന്ധിച്ചു.
#Madrasa #textbook #workshop #organized