വളയം: ( nadapuramnews.com) മലബാറിലെ ചിരപുരാതന കുടുംബമായ ചിറക്കൽ പള്ളിയത്ത് കുടുംബ സംഗമം നടന്നു. ഞായറാഴ്ച്ച വളയം ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന സംഗമം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ കോഴിക്കോട് ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന 800 കുടുംബാഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ രാജീവൻ ജാതിയേരി അധ്യക്ഷതവഹിച്ചു കിഴക്കെ പറമ്പത്ത് ഗോവിന്ദൻ കെ എൻ ദാമോദരൻ, മോഹനൻ പാറക്കടവ്, കെ.ടി കുഞ്ഞിക്കണ്ണൻ, എന്നിവർ സംസാരിച്ചു
#chirakkalpalliyath #family #nadapuram #valayam