നാദാപുരം :(nadapuram.truevisionnews.com) ജൂലൈ 23, 24, 25 തിയ്യതികളിൽ കല്ലാച്ചിയിൽ നടക്കുന്ന സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി "മാറി നടക്കാം രാസലഹരിയിൽ നിന്ന് " എന്ന സന്ദേശമുയർത്തി ലഹരിയ്ക്കെതിരെ കൂട്ടനടത്തം സംഘടിപ്പിക്കുന്നു.
ജൂലൈ 19 ശനിയാഴ്ച രാവിലെ 6.30 ന് നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച് കല്ലാച്ചിയിൽ സമാപിക്കും. പ്രത്യേക യൂണിഫോം ധരിച്ച് ലഹരി വിരുദ്ധ വളണ്ടിയർമാർ അണിനിരക്കുന്ന കൂട്ട നടത്തത്തിൽ ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കാളികളാവുമെന്ന് മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലാവിൽ അറിയിച്ചു.
Mass march against drug abuse tomorrow Kallachi preparing for CPI district conference