അരൂർ : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു.
കല്ലുംമ്പുറത്ത് പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം ഡിസിസി മെമ്പർ കെ സജീവൻ ഉദ്ഘടനം ചെയ്തു. പി.എം നാണു, എ.ടി ദാസൻ, എം.കെശശി കെ.കെ വിജീഷ്, എം.കെ ബിനിൽ,റീത്ത കണ്ടോത്ത്, പററോള്ളതിൽ അബ്ദുള്ള, കെ. എം രജീഷ് എന്നിവർ സംസാരിച്ചു



അരൂരിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും പി.എം ബാബു, എം.എസ് ബാബു, എൻ.പി രാജൻ, ചെത്തിൽ കുമാരൻ, എം.കെ കുഞ്ഞികൃഷ്ണൻ, സി ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. പുറമേരിയിൽ മണ്ഡലം പ്രസിഡൻ്റ് പി അജിത്ത് ഉദ്ഘാടനം ചെയ്തു. ടി കുഞ്ഞിക്കണ്ണൻ, ഇ കുമാരൻ മാസ്റ്റർ, കെ ചന്ദ്രൻമാസ്റ്റർ, എം കുഞ്ഞിരാമൻ, കല്ലിൽ ദാമോദരൻ പ്രസംഗിച്ചു.
Congress organizes Oommen Chandy memorial