അരൂർ : (nadapuram.truevisionnews.com) എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന മഹാ ഗ്രന്ഥമാണ് രാമായണമെന്ന് ആധ്യാത്മിക പ്രഭാഷകൻ വേണുഗോപാൽ തിരുവള്ളൂർ പറഞ്ഞു . അരൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷ കമ്മിറ്റി ചെയർമാൻ ബാബു സി അരൂർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ടി കെ രാജൻ ആശംസകൾ നേർന്നു.കൺവീനർ പി കെ കണാരൻ മാസ്റ്റർ സ്വാഗതവും മാതൃസമിതി പ്രസിഡൻ്റ് രാധാ ടീച്ചർ നന്ദിയും പറഞ്ഞു
Ramayana month celebration teaches us how to live Venugopal Thiruvallur