പുറമേരി:(nadapuram.truevisionnews.com) സംസ്ഥാനത്ത് കാലാവർഷക്കാറ്റ് വീശിയടിക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും പുറമേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ തെങ്ങ് പൊട്ടി വീണ് വീടിന് നാശം. രാമത്ത് കുഞ്ഞിക്കണ്ണന്റ വീടിന് മുകളിലാണ് തെങ്ങ് വീണ് നാശനഷ്ടമുണ്ടായത്. വീടിന്റെ അടുക്കളഭാഗത്ത് കോൺക്രീറ്റും വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ളവ തകർന്നു. രാത്രി മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിലാണ് തെങ്ങ് വീണത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.
House damaged by falling coconut tree outside