നാദാപുരം: (nadapuram.truevisionnews.com) തണൽ കുറ്റ്യാടിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം ശ്രദ്ധേയമായി.ബഷീർ ആയും ബഷീറിന്റെ മതിലുകളിലെ നാരായണിയും ബഷീറും മുച്ചീട്ടുകളിക്കാരൻ എന്നാ നോവലിലെ സൈനബയും ഒറ്റക്കണ്ണൻ പോക്കറും ഭൂമിയുടെ അവകാശികളിലെ ഫാബി ബഷീറും പ്രേമലേഖനത്തിലെ സാറാമ്മയും കേശവൻ നായരും ഏറെ ശ്രദ്ധേയമായി.
ബാല്യകാലസഖിയിലെ മജീദും സുഹറയും താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നൊളെ എന്ന ഗാനത്തിനൊത്തു ചുവടുവെച്ചപ്പോൾ നിലയ്ക്കാത്ത കയ്യടികളോടെയായിരുന്നു ടി. ഐ. എം ലെ കുട്ടികൾ അവരെ എതിരേറ്റത്. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും വളരെ ശ്രദ്ധേയമായി.



തണൽ വിദ്യാർത്ഥികളായ ഷാമിൽ ഫറാദ്, മുഹമ്മദ് റിസ്വാൻ, അനാമിക കെ.വി, ഗ്രെയ്സ് മെരിയ,ജാസിം ഇബ്രാഹിം, ഗ്രെയ്സ് മരിയ, അബ്ദുൽ ബാസിത്ത് , ഫെമിന ശ്രീ, സൂരജ് സുധീരൻ, ഗോപിക, ഫാബി മെഹ്റിൻ, ഷിബിൻ ലാൽ , ജസ്ന ഷെറിൻ, സന ഫാത്തിമ, സായന്ത് എന്നിവരായിരുന്നു ബഷീർ കഥാപാത്രങ്ങളെ തൻമയത്തത്തോടെ അവതരിപ്പിച്ചത്.
വിദ്യാർത്ഥികൾ സ്വന്തം നിർമ്മിച്ച് കൊണ്ടുവന്ന സമ്മാനങ്ങൾ നൽകിയും, ഒപ്പം സെൽഫി എടുത്തും സന്തോഷത്തോടെയാണ് കുട്ടികൾ ഇവരെ യാത്രയയച്ചത്. ഹുന്ത്രാപ്പി ബുസോട്ടോ എന്ന പേരിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി വി.സി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ഇ. സക്കീന അദ്ധ്യക്ഷത വഹിച്ചു. മണ്ടോടി ബഷീർ മാസ്റ്റർ, നസീർ ആനേരി, എസ്. ജെ. സജീവ് കുമാർ, അസ്മ എസ്.എം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ലത്തീഫ് മാസ്റ്റർ കായക്കോടി വിദ്യാർഥികളായ മൻഹ സൈനബ്, കെൻസാ റിയാസ്,നഹീമ നസ്രിൻ, ജാതില ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
Basheer character performance at TIM Girls Higher Secondary School Nadapuram