എടച്ചേരി : (nadapuram.truevisionnews.com)നാദാപുരം എടച്ചേരി നരിക്കുന്ന് യുപി സ്കൂളിൽ പഠന പരിപോഷണ പരിപാടി "ഉല്ലാസം" ആരംഭിച്ചു .പരിപാടി പ്രശസ്ത ഫിസിഷ്യൻ ആൻഡ് മെന്റൽ ഹെൽത്ത് കൺസൾട്ടൻ്റ് ഡോ. ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു.
പഠന പിന്തുണയും പ്രോത്സാഹനവുമാണ് പരിപാടിയുടെ ലക്ഷ്യം . പഠനത്തിലെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസുകൾ നൽകി. 20 മണിക്കൂർ പ്രത്യേകം മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ ആണ് മലയാളം, ഗണിതം വിഷയങ്ങളിൽ നൽകുന്നത്. ഈ ആഴ്ച മുതൽ കലാ സാഹിത്യ സെഷനുകൾ ഉൾപ്പെടെയുള്ള ക്ലാസുകൾ ആരംഭിക്കും.



ഇർലാൻട്‌സ് എന്ന സോളാർ എനർജി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെയാണ് മൂന്നുമാസം നീണ്ടുനിൽക്കുന്ന ഉല്ലാസം ഒന്നാംഘട്ടം നടക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ എച്ച് എം സത്യൻ പാറോൽ അധ്യക്ഷനായി .സി പി ജിഷ, കെ ചിത്രലേഖ എന്നിവർ സംസാരിച്ചു.
Ullasam the Learning and development program begins