വളയം: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലയിൽ നടന്ന പ്രവേശന ഉത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടിയ വളയം യു.പി. സ്കൂളിനും, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികൾക്കും അനുമോദനം നൽകി. പള്ളിക്കൂടം ടിവിയുടെ സഹകരണത്തോടെ വളയത്തെ വളയം യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ രണ്ട് സുപ്രധാന പരിപാടികൾക്കാണ് ഒരേ വേദിയിൽ സാക്ഷ്യം വഹിച്ചത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടന്ന ചടങ്ങ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ. അനില സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് ഇ.കെ. സുനിൽ അധ്യക്ഷനായി.



കോഴിക്കോട് ജില്ലയിലെ പ്രവേശന ഉത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വളയം യു.പി. സ്കൂളിനുള്ള പുരസ്കാരം ചടങ്ങിൽ സമ്മാനിച്ചു. രണ്ടാം സ്ഥാനം യു.എൽ.സി.എസ്. സെന്റിനറി എൽ.പി. സ്കൂൾ മുട്ടുങ്ങലിനായിരുന്നു. തുടർന്ന്, നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ സാന്ത്വൻ സജിവ്, ശ്രീനന്ദ എസ്.ജെ. എന്നിവരെ ആദരിച്ചു. പള്ളിക്കൂടം ചീഫ് എഡിറ്റർ സുഗതൻ സാർ അവാർഡുകൾ വിതരണം ചെയ്തു.
പള്ളിക്കൂടം കോഴിക്കോട് ജില്ലാ ലേഖകൻ നിമേഷ്, വയനാട് ജില്ലാ ലേഖകൻ ഐ.വി. സജിത്, മാതൃസംഘം പ്രസിഡന്റ് ലിജിബ സി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാർ പള്ളിത്തറ നന്ദി രേഖപ്പെടുത്തി.
Valayam UP School wins first place in Kozhikode district in entrance festival