നാദാപുരം: (nadapuram.truevisionnews.com) വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണ പ്രവൃത്തി ആരംഭിച്ച ചേടിയാല കടവ് പാലത്തിന്റെ പണി ഇനിയും പൂര്‍ത്തിയായില്ല. മഴ കനക്കുന്നതിനാൽ പ്രദേശവാസികള്‍ ഒറ്റപ്പെടുകയാണ്. കാലവർഷം ശക്തിപ്പെടുന്നതിനു മുൻപ് പാലം പണി പൂര്‍ത്തിയാകുമെന്ന് അധിക്യതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ല.
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് പുഴയില്‍ ജലവിതാനം ഉയരുകയും പാലത്തിന്റെ അടിഭാഗത്തെ മണ്ണ് ഇടിയുകയും ചെയ്തു. അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഇറക്കി -സാധന സാമഗ്രികളും 29 യില്‍ നശിച്ചു. പാലം വരെ വെള്ളം കയറിയതിനാല്‍ ഏത് നിമിഷവും പരിസരത്തെ വിടുകളിലേക്കും വെള്ളം കയറുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്.



കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് ഇവിടെ നിരവധി വിടുകളില്‍ വെള്ളം കയറി കനത്ത നഷ്ടം ഉണ്ടായിരുന്നു. ഇത്തവണ വെള്ളം കയറുമോ എന്ന ആശങ്കയില്‍ ചില കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് താമസം മാറ്റി.
Construction of Chediyala Kadavu bridge not completed locals suffer