ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെയുണ്ടായ ആക്രമണം; കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ കേസ്

 ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെയുണ്ടായ ആക്രമണം; കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ കേസ്
Apr 21, 2025 07:25 AM | By Susmitha Surendran

നാദാപുരം: (nadapuram.truevisionnews.com) ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു.

വിവാഹത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന പ്രദേശത്തെ മറ്റൊരു വിവാഹ പാര്‍ട്ടിക്കാര്‍ സഞ്ചരിച്ച ജീപ്പിലുള്ളവരും തമ്മിലാണ് തട്ടിയത്.

കാറിൽ ജീപ്പ് തട്ടിയത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായി ജീപ്പിൽ നിന്നും പുറത്തിറങ്ങിയവർ ആക്രമിച്ചു എന്നാണ് കുടുംബത്തിന്‍റെ പരാതി. കാറിന്‍റെ ഗ്ലാസ് അടക്കം തകര്‍ന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തിൽ ആറു മാസം പ്രായമുള്ള കുഞ്ഞടക്കം നാലു പേർ ഇന്നലെ ചികിത്സ തേടിയിരുന്നു. ചെക്യാട് സ്വദേശി നിധിൻ ലാലിന്‍റെ ഭാര്യ ആതിരയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

കല്ലാച്ചി- വളയം റോഡില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പുളിയാവ് സ്വദേശിയായ ചാലിൽ നിധിൻ്റെ കുടുംബം സഞ്ചരിച്ച കാറാണ് അക്രമിച്ചത്. അബിൻ നിധിൻ, നിധിൻ്റെ ഭാര്യ ആതിര, ഇവരുടെ ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്.

ആറംഗ സംഘമാണ് കുടുംബത്തെ അക്രമിച്ചെന്നാണ് പരാതി. കാറിൽ ഉണ്ടായിരുന്ന മാതാവിനെ പുറത്തിറക്കി കുഞ്ഞിനെ അമ്മയുടെ കൈയ്യിൽ നിന്ന് പിടിച്ച് വലിച്ച് താഴെയിടാൻ ശ്രമം ഉണ്ടായതായതായും അക്രമികൾ കയ്യേറ്റം ചെയ്തതായും നിധിൻ പറഞ്ഞു.

വിഷ്ണുമംഗലം പാലത്തിന് സമീപം വെച്ച് കാറും തമ്മിൽ ഉരസിയതുമായി വാക്കേറ്റം ഉണ്ടായങ്കിലും പ്രശ്നം അവിടെ വെച്ച് തന്നെ പരിഹരിച്ച് വീട്ടിലേക്ക് വരികയാരുന്നു കുടുംബവും. എന്നാൽ കല്ലമ്മൽ വെച്ച് ഒരു സംഘം അക്രമികൾ തടഞ്ഞ് അക്രമിക്കുകയായിരുന്നു.



#Attack #wedding #party's #car #Jatyeri #Case #filed #against #10 #people #sight

Next TV

Related Stories
ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

Apr 20, 2025 08:37 PM

ജാതിയേരിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

ആറ് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കാറിൻ്റെ ചില്ലുകൾ അടിച്ചു...

Read More >>
ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

Apr 20, 2025 06:27 PM

ജാതിയേരി കല്ലുമ്മലിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിയുൾപ്പെടെ നാലു പേര്‍ക്ക് പരിക്ക്

കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം...

Read More >>
ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

Apr 20, 2025 04:10 PM

ഓർമ്മ പൂക്കൾ; കയ്യാലിൽ കുട്ടി മാസ്റ്റർ ചരമവാർഷികം ആചരിച്ചു

സിപിഐ എം ചുഴലി ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം...

Read More >>
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

Apr 20, 2025 03:48 PM

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പഠന ക്യാമ്പിന് തുടക്കമായി

എൻടി ഹരിദാസൻ സ്വാഗതവും, ഇ മുരളിധരൻ നന്ദിയും...

Read More >>
Top Stories










News Roundup