വളയം:(nadapuram.truevisionnews.com) കായകല്പം അവാർഡ് നേടിയത് ഉൾപ്പെടെ മികവിൻ്റ കേന്ദ്രമായി ഉയർന്നിട്ടും വളയത്തെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികളെ ചികിത്സിക്കാൻ വേണ്ടത്ര ഡോക്ടർമാരില്ല.
ഇന്ന് ഞായറാഴച്ചക്ക് 12 മണിക്ക് മുമ്പേ ആശുപത്രിയിൽ എത്തിയത് 300 ലധികം രോഗികൾ ചികിത്സിക്കാൻ ഉണ്ടായിരുന്നത്ഒരു ഡോക്ടർ മാത്രം.
രോഗികളുടെ വരവ് തുടർന്നതോടൊ ഒപി ടിക്കറ്റ് വിതരണം നിർത്തി. ഇത് കാരണം നിരവധി പേർ ചികിത്സ കിട്ടാതെ മടങ്ങി. ഉള്ള രോഗികളെ പരിശോധിച്ച് കഴിഞ്ഞപ്പോൾ സമയം മൂന്ന് മണിയോടെയായി ഡോക്ടർ തളർന്നു.
ഇതിനിടയിൽ രോഗികളുടെയും ഡോക്ടറുടെയും ദുരിതം കണ്ട് യുഡിവൈഎഫ് പ്രവർത്തകർ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ സമരം ആരംഭിച്ചു.ആശുപത്രി പരിപാലിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനെതിരെയായിരുന്നു പ്രതിഷേധം.
സർക്കാരും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും കണ്ണ് തുറക്കണമെന്നും ഇത് സൂചനയാണെന്നും സമരക്കാർ പറഞ്ഞു. ഞായറാഴ്ച്ചകളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം ആവശ്യപ്പെട്ടു.
ഇവി അറഫാത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം സുശാന്ത് വളയം,നംഷിദ് കുനിയിൽ, സുരേന്ദ്രൻ കല്ലുനിര , കുനിയിൽ കുഞ്ഞിരാമൻ , മൊയ്തു കുറുങ്ങോട്ട് എന്നിവർ പങ്കെടുത്തു.
നാദാപുര താലൂക്ക് ആശുപത്രിക്കും വളയത്തെ ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനും വലിയ പരിഗണനയാണ് ബ്ലോക്ക് പഞ്ചായത്ത് നൽകുന്നത് .
വളയത്ത് ഒരു ഡോക്ടറേയും നാല് ജീവനക്കാരെയും ബ്ലോക്ക് പഞ്ചായത്ത് ശമ്പളം നൽകി നിയമിച്ചിട്ടുണ്ട്. ഞായറാഴ്ച്ചകളിൽ ഉച്ചയ്ക്ക് ശേഷവും ഡോക്ടർ ഉണ്ടാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ പറഞ്ഞു.
ഇന്നലെ ഡോക്ടർമാരുടെ പണിമുടക്ക് കാരണം ഒ പി തടസപ്പെട്ടതിനാലാണ് ഇന്ന് രോഗികൾ ഏറിയത്. നിലവിൽ അഞ്ച് സർക്കാർ ഡോക്ടർമാരുമുണ്ട്.
ഒരു ഡോക്ടർ മതിയായ കാരണത്താൽ അവധിയിലാണ്. എന്നാൽ ആറ് ഓഫീസ് - ഫീൽഡ് സ്റ്റാഫുകളുടെ ഒഴിവുണ്ട്. പരമാവധി മികച്ച സേവനം നൽകാൻ ശ്രമിക്കുന്നുണ്ടെന്നും മെഡിക്കൽ ഓഫീസർ ഡോ. സിന്ധുവും ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
#300 #patients #one #doctor #UDYF #protests #Valayam #without #doctor #treat