നാദാപുരം :(nadapuram.truevisionnews.com) വളയത്തെ യുവവ്യാപാരിയും ഒട്ടേറെ സൗഹൃദങ്ങളിലെ പ്രിയങ്കരനുമായ റോഷിബിന് നാടിൻ്റെ യാത്രാമൊഴി.
വളയം ടൗണിലെ റിയാൽ ക്വിഡ്സ് ജുവല്ലറി റിയാൽ ഫേൻസി ഉടമയുമായ ഇടീക്കുന്നുമ്മൽ റോഷിബിൻ്റെ മൃതദ്ദേഹം ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ വളയം വില്ലേജ് ഓഫീസ് പരിസരത്തെ തറവാട്ട് വീട്ടു വളപ്പിൽ സംസ്കരിച്ചു.
ഇന്നലെ രാത്രി തറവാട്ട് വീട്ടിലെത്തി രണ്ട് പിഞ്ചുമക്കളെ അമ്മൂമ്മയുടെ അടുത്താക്കി വേഗം പോയി വരാമെന്ന് പറഞ്ഞ് ഇറങ്ങിയ മകൻ്റെ ചേതനയറ്റ ശരീരം മുറ്റത്ത് കിടത്തിയപ്പോൾ പൊട്ടിക്കരഞ്ഞ അമ്മയുടെയും അച്ഛന് അന്ത്യ ചുമ്പനം നൽകുന്ന പറക്കമുറ്റാത്ത മക്കളുടെയും കാഴ്ച്ച കണ്ടു നിന്നവരുടെ കരൾ തകർത്തു.
കനത്ത് പെയ്ത മഴക്കിടെ ഉറ്റവരും ചങ്ങാതിമാരും റോഷിബിന് അന്ത്യ യാത്രാമൊഴി നൽകി. ഇന്നലെ രാത്രി പത്തരയോടെ വിഷ്ണുമംഗലം പാലത്തിന് മുകളിൽ നിന്ന് യുവാവ് ചാടുന്നതായി ഇതുവഴി പോയ കാർ യാത്രക്കാർ പറഞ്ഞതിനെ തുടർന്നായിരന്നു തിരച്ചിൽ തുടങ്ങിയത്.
പുലർച്ചെ മൂന്നരവരെ ഫയർ ഫോഴ്സും ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തി. പാലത്തിന് സമീപത്തെ റോഡിൽ നിന്നാണ് റോഷിബിൻ്റെ കാറും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെത്തിയത്.
ഇന്ന് രാവിലെ വിഷ്ണുമംഗലം ബണ്ടിന് താഴെ നൂറ്മീറ്റർ അകലെ പുഴയിലാണ് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ വളയം പൊലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.
റോഷിബിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, വളയം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.പി ശശിധരൻ, സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു, എം ദിവാകരൻ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് , കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ബിജെപി നേതാവ് കെടി കുഞ്ഞികണ്ണൻ തുടങ്ങിയവർ ആശുപതിയിലും വീട്ടിലും എത്തി അനുശോചനം അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകനാണ് റോഷിബ് പതിറ്റാണ്ടുകളായി വളയത്ത് സ്വർണാഭരണ നിർമ്മാണ വിദഗ്ധനും വ്യാപാരിരുമായ ഇടീക്കുന്നുമ്മൽ ബാബുവിൻ്റെയും രാധയുടെയും മൂത്ത മകനാണ് റോഷിബ് .
ഭാര്യ: ശ്രുതി ( റ്റാറ്റ മോട്ടോഴ്സ് കല്ലാച്ചി )
മക്കൾ: റിയാൽ (വിദ്യാർത്ഥി വളയം യുപി സ്കൂൾ) , റിവാൻ (എൽ .കെജി പ്രൊവിഡൻസ് സ്കൂൾ കല്ലാച്ചി ),
സഹോദരങ്ങൾ: ബിഥുൻ , സരുൺ
#gripped #inside #Roshib #travelogue #Nadi