---
title: " #AIYF | വയനാട് ദുരിതബാധിതർക്ക്‌ പത്ത് വീട് പദ്ധതി; എ ഐ വൈ എഫ്  ബിരിയാണി  ചലഞ്ച് സംഘടിപ്പിച്ചു"
english_title: "#Ten #houses #project #Wayanad #victims #AIYF #organized #Fbiryani #Challenge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232691/ten-houses-project-wayanad-victims-aiyf-organized-fbiryani-challenge"
published_at: "2024-09-02T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5820099abc_aiy.jpg"
keywords: []
---

#  #AIYF | വയനാട് ദുരിതബാധിതർക്ക്‌ പത്ത് വീട് പദ്ധതി; എ ഐ വൈ എഫ്  ബിരിയാണി  ചലഞ്ച് സംഘടിപ്പിച്ചു

> **Lead Summary:** **തൂണേരി:[**വയനാട് ദുരിതബാധിതർക്ക് എ ഐ വൈ എഫ് പത്ത് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള ധനശേഖരണാർത്ഥം എ ഐ വൈ എഫ് വെള്ളൂർ യൂണിറ്റ് കമ്മറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

## Article Content

**തൂണേരി:[**വയനാട് ദുരിതബാധിതർക്ക് എ ഐ വൈ എഫ് പത്ത് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള ധനശേഖരണാർത്ഥം എ ഐ വൈ എഫ് വെള്ളൂർ യൂണിറ്റ് കമ്മറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

വെള്ളൂരിൽ നടന്ന ബിരിയാണി ചലഞ്ചിന്റെ വിതരണോദ്ഘാടനം പ്രശസ്ത സിനിമാതാരം ശ്രീജിത്ത് കൈവേലി നിർവ്വഹിച്ചു.

എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു.

എ ഐ വൈ എഫ് നാദാപുരം മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര, മണ്ഡലം പ്രസിഡണ്ട് വിമൽകുമാർ കണ്ണങ്കൈ, വൈശാഖ് കല്ലാച്ചി, ഐ വി ലീല, സുരേന്ദ്രൻ തൂണേരി, ടി എം കുമാരൻ, എം ടി കെ രജീഷ്, ഷിബിൻ മുണ്ടക്കൽ, കെ രഗിൽ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232691/ten-houses-project-wayanad-victims-aiyf-organized-fbiryani-challenge)