വാണിമേൽ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഭാരതിയ പ്രകൃതി കൃഷി പദ്ധതി (ബി പി കെ പി) വഴി ജൈവ കർഷകരുടെ കൃഷിയിടങ്ങൾ ജൈവ സർട്ടിഫിക്കേഷൻ ചെയ്യാനും, ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ലേബലോടു കൂടി വിൽക്കുന്നതിന്നു സഹായിക്കും വിധം എല്ലാ കർഷകരെയും പി. ജി എസ്സ് രജിസ്റ്ററേഷൻ ചെയ്ത് സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നു .

പദ്ധതിയിലേക്ക് ജൈവകൃഷി ചെയ്യുവാൻ താല്പര്യമുള്ള വാണിമേൽ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം 2025-26 നികുതി രസീതി, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ്‌ബുക്ക് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണം.
അപേക്ഷയും അനുബന്ധ രേഖകളും വാണിമേൽ കൃഷിഭവനിൽ ഏപ്രിൽ 21 ന് വൈകുന്നേരം 4 മണിക്ക് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9383471893
#Applications #Farmers #opportunity #farms #organically #certified