നാദാപുരം: ഉപകരണ സഹായത്തോടെ മാത്രം സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെല്ലാം പഞ്ചായത്തിന്റെ വക ഇലക്ട്രോണിക്ക് വീല്‍ചെയര്‍ നല്‍കി നാദാപുരം ഗ്രാമപഞ്ചായത്ത് മാതൃകാപദ്ധതി നടപ്പാക്കി. വികലാംഗ ക്ഷേമ കോര്‍പറേഷന്റെ സഹായത്തോടെ നടത്തിയ ക്യാമ്പില്‍ അര്‍ഹരായവരെ കണ്ടെത്തിയാണ് വിവിധ ഉപകരണങ്ങള്‍ നല്‍കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ലിംപ്, ഹിയറിങ് എയ്ഡ്സ് എന്നിവയും നല്‍കിയിട്ടുണ്ട്. രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന വിദേശ നിര്‍മിത ഇലക്ട്രോണിക്വീല്‍ചെയര്‍ ആണ് നല്‍കിയത്. തളര്‍വാദം, അപകടം മൂലം നട്ടെല്ലിന് ക്ഷതമേറ്റവര്‍ ജന്മനാ ഭിന്നശേഷിക്കാരായവര്‍ എന്നിവരെയെല്ലാം പരിഗണിച്ചിട്ടുണ്ട്.
ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. വീല്‍ചെയറിന്റെ വിതരണ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. ഇലക്ട്രോണിക്ക് വീല്‍ചെയറിന്റെ പ്രവര്‍ത്തനം പ്രസിഡന്റ് ഗുണഭോക്താക്കള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
അരമണിക്കൂറോളം സമയം കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് വീല്‍ചെയര്‍ ഓടിച്ചു പരിശീലനവും നല്‍കി. സ്ഥിരം സമിതി ചെയര്‍മാന്‍ സി കെ നാസര്‍, വി അബ്ദുല്‍ ജലീല്‍, വി പി കുഞ്ഞിരാമന്‍, സുമയ്യ പാട്ടത്തില്‍, റോഷ്ന പിലാക്കാട്ട്, സി ടി എ സമീറ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ എന്നിവര്‍ സംസാരിച്ചു.
#Electronic #wheelchair #handed #over #differently #abled #section #Nadapuram