കല്ലാച്ചി: (nadapuram.truevisionnews.com) നാദാപുരം പഞ്ചായത്തും കൃഷി ഭവനും കാർഷിക കർമ സേനയും വിഷ്ണുമംഗലത്ത് പാട്ടത്തിനെടുത്ത് ചെയ്യ കൃഷി വേനൽ മഴയിൽ വെള്ളംകയറി നശിച്ചു. വിഷുവിന് വിളവെടുക്കാനായി കൃഷി ചെയ്ത വെള്ളരി ഉൾപ്പെടെയുള്ള പച്ചക്കറികളാണ് വെള്ളം കയറി നശിച്ചത്.

കാട്ടുപന്നി കൂട്ടങ്ങളുടെ നിരന്തരമായ ആക്രമണത്തെ അതിജീവിച്ചാണ് കൃഷി ചെയ്യുന്നത്. നാട്ടിൻ പുറങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും കാർഷിക കർമസേനയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലി നൽകാനും വേണ്ടിയാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്.
2013 മുതൽ കാർഷിക കർമസേന പച്ചക്കറി കൃഷി ചെയ്യാറുണ്ട്, എന്നാൽ ഇത്തരം ദുരനുഭവം മുമ്പുണ്ടായിട്ടില്ലെന്നും കനത്ത നഷ്ടണ്ടായതായും കർമ സേന ജോയിന്റ് സെക്രട്ടറി ശ്രീധരൻ നായർ പറഞ്ഞു.
#Summer #rains #waterlogging #Vishnumangalam #damaged #vegetable #cultivation