വാണിമേൽ:(nadapuram.truevisionnews.com) വിലങ്ങാട് ഉരുൾ പൊട്ടിയിട്ട് ഒരു മാസമായിട്ടും ദുരിത ബാധിതരെ സഹായിക്കാൻ മുന്നോട്ട് വരാത്ത സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ പറഞ്ഞു.
വിലങ്ങാട് ദുരന്ത മേഖല സന്ദർശിച്ച ശേഷം വാണിമേൽ ലീഗ്ഹൗസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 163 ഹെക്ടർ ഭൂമിയിലെ കാർഷിക വിളകൾ പൂർണമായും നശിച്ചതാണ് കണക്കെങ്കിലും അതിലും കൂടാനാണ് സാധ്യത.
പല കൃഷിഭൂമികളിലെയും ശരിയായ കണക്കെടുപ്പ് ഇനിയും സാധ്യമായിട്ടില്ല. ആളുകൾക്ക് കടന്നു ചെല്ലാൻ പോലുമാവാത്ത വിധം പല കൃഷിയിടങ്ങളും പാറയും മണ്ണും മൂടിക്കിടക്കുകയാണ്.
ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം കൃഷിഭൂമി നശിച്ചു പോയരുണ്ട്. കഴിയുന്നത്ര കൃത്യമായ കണക്കെടുപ്പ് നടത്തി കർഷർക്ക് മതിയായ നഷ്ട പരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് ഒ.പി. മൊയ്തു അധ്യക്ഷത വഹിച്ചു. കളത്തിൽ അബ്ദുല്ല, സി.കെ.സുബൈർ, എൻ.കെ.മൂസ, കെ.കെ.നവാസ്, എം.കെ.മജീദ്, അശ്റഫ് കൊറ്റാല, എം.കെ.അശ്റഫ്, ടി.പി.എം തങ്ങൾ, വി.കെ.മൂസ എന്നിവർ സംസാരിച്ചു.
കെ.കെ.അബ്ദുറഹിമാൻ, സി.വി.മൊയതീൻ, എസ്.കെ.അസ്സൈനാർ, ലുഖാൻ അരീക്കോട്, അബ്ദുല്ല വല്ലൻ കണ്ടത്തിൽ, എ.കെ.ടി.കുഞ്ഞമ്മത്, സി.കെ. അബൂട്ടി ഹാജി, ഇബ്രാഹിം പുളിയച്ചേരി, ടി.സി.അന്തുഹാജി, മമ്മു ഹാജി പൊയിൽകണ്ടി,അഹമ്മത് കുട്ടി മൂളിവയൽ, ഉബൈദ് പി.പി തുടങ്ങിയവരടങ്ങുന്ന സംഘം ദുരന്ത മേഖല സന്ദർശിക്കുന്ന നേതാക്കളെ അനുഗമിച്ചു.
മരണപ്പെട്ട മാത്യുവിന്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് നേതാക്കൾ പോയത്.
#VilangadLandslide #Moiteen #MLA #said #government #should #end #complacency