നാദാപുരം: (nadapuram.truevisionnews.com)നാട്ടിൻപുറങ്ങളിൽ അന്യമായിരുന്ന ചെണ്ടുമല്ലി ഇത്തവണ എങ്ങും സുലഭം. നൂറ് മേനി വിളവാണ് ലഭിക്കുന്നത്.
ചെക്യാട് പാട്ടോന്നുമ്മലിൽ ഗ്രാമ പഞ്ചായത്തിന്റയും സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷൻ ലൂസ് കൾട്ടിവേഷൻ ഫ്ളവറിന്റയും സഹായത്തോടെ കർഷക കൂട്ടായ്മ കൃഷിയിറക്കി നേട്ടം കൊയ്തു.
വൺലൈഫ് ഓർഗാനിക് കാർഷിക കൂട്ടമാണ് -കൃഷിയിറക്കിയത്. ഓർഗാനിക്ക് കൃഷി രീതിയിലൂടെ ഒരു മാസം പ്രായമുള്ള ചെണ്ട് മല്ലി, വാടാർ മല്ലി തുടങ്ങിയവയാണ് കൃഷിയിറക്കിയത്.
10 പേരടങ്ങുന്ന കാർഷിക കൂട്ടം കൃഷി വെല്ലുവിളിയായി സ്വീകരിച്ച് കുന്നിൻ ചെരുവിൽ തന്നെ വിത്തിറക്കുകയും പൂവിരിയിച്ചപ്പോൾ മികച്ച വിളവ് തന്നെ ലഭിക്കുകയും ചെയ്തു.
ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ,കൃഷി അസി. കെ. കെ.ഗ്രീഷ്മ, പി.കെ.സിൻസി, വി. പ്രജീഷ് കുമാർ, വി.കെ.അബൂബക്കർ, കെ.പി.ഖാലിദ്, ടി.രാമകൃഷ്ണൻ,
രാജൻ, പി.പി.പ്രമോദ്, പി.രവീന്ദ്രൻ, തൊടുവയിൽ മഹമൂദ്, ഉസ്മാൻ ആയഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
#gained #Chendumalli #Sulabham #available all #country #time #yield #100 #mani