നാദാപുരം: (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്ത് പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനം ശക്തിപ്പെടുത്തന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
നിലവിലുള്ള ഹോം കെയർ യൂണിറ്റിന് പുറമെ, പുതിയ ഒരെണ്ണം കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നു ദിവസത്തെ വളണ്ടിയർ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ സി ഇ ഒ കെ സത്യപാലൻ, ഡോ : റിയാസ് എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, മെമ്പർ പി പി ബാലകൃഷ്ണൻ ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ സംസാരിച്ചു.
പരിശീലന ക്ലാസ്സിൽ പങ്കെടുത്ത വളണ്ടിയർമാർ അടുത്ത രണ്ടു കിടപ്പ് രോഗികളുടെ വീടുകൾ സന്ദർശിച്ച് വിവര ശേഖരണം നടത്തുകയും പി എം സി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുയും ചെയ്യും.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ പ്രവർത്തന പദ്ധതി തയ്യാറാക്കുക.
ആയിരത്തി ഒരുനൂറോളം രോഗികളാണ് നിലവിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതിൽ നാനൂറിൽ പരം രോഗികൾ സ്ഥിര പരിചരണം ആവശ്യമുള്ളവരാണെന്നത് രണ്ടാമതൊരു ഹോം കെയർ യൂണിറ്റ് ആരംഭിക്കുന്നതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
#home #care #Strengthening #palliative #care #Nadapuram