ചെക്യാട്: (nadapuram.truevisionnews.com)ചെക്യാട് ഗ്രാമപഞ്ചായത്ത് ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളും നാഷണൽ ആയുഷ് മിഷനും സംയുക്തമായി കേരള സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് ചെക്യാട് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.
വയോജനങ്ങളുടെ ആയുർദൈർഘ്യം കൂടി വരുന്ന സാഹചര്യത്തിൽ അവരുടെ ആരോഗ്യ പരിപാലനമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്ത് പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ടി കെ ഖാലിദ്, വി കെ അബൂബക്കർ, മഫീദ സലീം, ഷൈനി കെ ടി കെ, പഞ്ചായത്ത് വയോജന സഭ പ്രസിഡണ്ട് അബ്ദുള്ള വല്ലം കണ്ടത്തിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഡോക്ടർമാരായ ഷിവാന ദാസ്. ടി,മുംതാസ് എം.കെ.ലതിക,ഭവ്യ എന്നിവർ രോഗികളെ പരിശോദിച്ചു മരുന്നും ആവശ്യമായനിർദ്ദേശങ്ങളും നൽകി. ബി.പി, ബ്ലഡ് ഷുഗർ എന്നിവയുടെ പരിശോധനയും നടന്നു.
ഡോക്ടർ മുംതാസ് ആരോഗ്യ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിൽ വയോജനങ്ങളുടെ നല്ല പന്കാളിത്തമുണ്ടായി.
ചെക്യാട് ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിൻ്റെ ഭാഗമായി ഈ മാസം തന്നെ വയോജന ശിൽപ ശാലയും സംഘടിപ്പിക്കും.
#AYUSH #organized #geriatric #medical #camp